വൃക്ക രോഗബാധിതയായ വീട്ടമ്മ സുമനസ്സുകളുടെ കനിവ് തേടുന്നു

വിതുര: വൃക്ക രോഗബാധിതയായ വീട്ടമ്മ ചികിത്സക്ക് സുമനസ്സുകളുടെ കനിവ് തേടുന്നു. വിതുര ബോണക്കാട് ജി.ബി ഡിവിഷനില്‍ സരസ്വതിയാണ് (63) സഹായം തേടുന്നത്. ബോണക്കാട് തോട്ടത്തിലെ തൊഴിലാളിയായിരുന്ന ഇവര്‍ രണ്ടര വര്‍ഷമായി വൃക്കക്ക് രോഗംബാധിച്ച് ചികിത്സയിലാണ്. രണ്ടര വര്‍ഷം മുമ്പ് പക്ഷാഘാതം വന്ന് സരസ്വതിയുടെ ആരോഗ്യസ്ഥിതി വഷളായിരുന്നു. ഇതിനിടെ പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇവരുടെ കാല്‍പാദത്തില്‍നിന്ന് കുറച്ചുഭാഗം മുറിച്ചുമാറ്റിയിരുന്നു. കൂലിപ്പണി ചെയ്ത് ഉപജീവനം നടത്തുന്ന മകന്‍ സന്തോഷും ഭാര്യ സന്ധ്യയും മാത്രമാണ് ഏക ആശ്രയം. മൂന്നു മക്കളുടെ പഠിപ്പും മാതാവിന്‍െറ ചികിത്സക്ക് പലയിടത്തുനിന്ന് വാങ്ങിയ വായ്പയും മുന്നിലുള്ളപ്പോള്‍ ഉള്ള ജോലി കൊണ്ടു സന്തോഷിനു ചികിത്സാ ചെലവ് കണ്ടത്തെല്‍ പ്രയാസമാണ്. മാതാവ് ആശുപത്രിയില്‍ അഡ്മിറ്റായതിനാല്‍ പലപ്പോഴും സന്തോഷിനു ജോലിക്ക് പോകാനും കഴിയുന്നില്ല. ഡയാലിസിസിനു പോലും പണം കണ്ടത്തൊന്‍ കഴിയുന്നില്ല. ഇതുവരെ ഉള്ളതെല്ലാം വിറ്റുപെറുക്കി ചികിത്സ നടത്തി. നാട്ടുകാരുടെ സഹായവും തുണയായി. രോഗം ഭേദമാകാന്‍ ഇനിയും ലക്ഷങ്ങള്‍ ചെലവാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇനി പ്രതീക്ഷ സുമനസ്സുകളിലാണ്. സരസ്വതിയുടെ ചികിത്സക്കുള്ള തുക സമാഹരിക്കാനായി എസ്.ബി.ടി കാട്ടാക്കട ശാഖയില്‍ സരസ്വതിയുടെയും സന്ധ്യയുടെയും പേരില്‍ ജോയന്‍റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 67299378201. ഫോണ്‍: 8086742077.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.