നേമം: കാരയ്ക്കാമണ്ഡപം ജങ്ഷനില്‍ 11 ദിവസം മുമ്പ് യുവാവിനെ രാത്രി തലക്കടിച്ച് കൊന്ന സംഭവത്തിനു പിന്നാലെ തിങ്കളാഴ്ച വീണ്ടും സംഘര്‍ഷം. ബൈക്കിലത്തെിയ രണ്ടുപേര്‍ യുവാവിനെ വെട്ടാന്‍ ശ്രമിച്ചു. ഒഴിഞ്ഞു മാറിയതിനാല്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കൃത്യം നടത്തിയശേഷം അക്രമികള്‍ ബൈക്കില്‍ കടന്നുകളഞ്ഞു. കഴിഞ്ഞ എട്ടിനാണ് കാരയ്ക്കാമണ്ഡപം തുലവിളയ്ക്ക് സമീവം വെള്ളായണി സ്വദേശിയായ റഫീഖ് ഒമ്പതംഗ സംഘത്തിന്‍െറ മര്‍ദനത്തില്‍ തലക്കടിയേറ്റ് കൊല ചെയ്യപ്പെട്ടത്. കേസില്‍ പ്രതികളായ ഒമ്പതുപേര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. തിങ്കളാഴ്ച വൈകീട്ട് 3.30ന് ബൈക്കിലത്തെിയയാള്‍ കാരയ്ക്കാമണ്ഡപത്ത് ശിവന്‍കോവിലിന് മുന്നില്‍ ഓട്ടോറിക്ഷ സവാരി കാത്തുകിടന്നിരുന്ന കാരയ്ക്കാമണ്ഡപം മുക്കുവര്‍വിളാകം വീട്ടില്‍ മുഹമ്മദ് റഷീദിനുനേരെ വധഭീഷണി മുഴക്കി. ഇതിനു പിന്നാലെ റഫീഖ് വധക്കേസിലെ പ്രതി നൗഫലിന്‍െറ അനുജന്‍ ലാലുവിനെ ഇയാള്‍ വാള്‍കൊണ്ട് വെട്ടുകയായിരുന്നു. ലാലു ഒഴിഞ്ഞുമാറിയതിനാല്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. വെട്ടിയ ആള്‍ നിലത്ത് വീഴുകയും ചെയ്തു. ഇതിനിടക്ക് ലാലു ഓടി മറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന മൂന്ന് പൊലീസുകാരും നാട്ടുകാരും അക്രമിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ബൈക്കില്‍ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് സ്ത്രീകള്‍ ഉള്‍പ്പെടെ തടിച്ചുകൂടിയത് സംഘാര്‍ഷാന്തരീക്ഷം സൃഷ്ടിച്ചു. ഫോര്‍ട്ട് എ.സി, നേമം സി.ഐ, എസ്.ഐ ഉള്‍പ്പെടെ പൊലീസ് സംഘം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. പ്രദേശത്ത് പൊലീസ് ബന്തവസ്സ് തുടരുകയാണ്. സംഭവം നടന്ന സ്ഥലത്തിന് മുന്നിലെ ശിവക്ഷേത്രത്തിലെ സി.സിടി.വി കാമറയില്‍നിന്ന് പ്രതിയുടെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ഇയാളെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് നേമം പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.