റേഷന്‍കടകളില്‍നിന്ന് കരിഞ്ചന്തയിലേക്ക്

പാറശ്ശാല: കേരളത്തിലെയും തമിഴ്നാട്ടിലെയും റേഷന്‍ കടകളില്‍നിന്ന് വിതരണം ചെയ്യുന്ന സാധനങ്ങളിലധികവും എത്തുന്നത് കരിഞ്ചന്തയിലേക്ക്. തെക്കന്‍ അതിര്‍ത്തി പ്രദേശമായ പാറശ്ശാലയില്‍നിന്നും കന്യാകുമാരി ജില്ലയിലെ ഭൂരിഭാഗം സ്ഥലങ്ങളില്‍നിന്നും ടണ്‍കണക്കിന് റേഷനരിയാണ് കളിയിക്കാവിള, ഇഞ്ചിവിള, ഊരമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഗോഡൗണുകളില്‍ എത്തുന്നത്. തമിഴ്നാട്ടില്‍നിന്ന് സൗജന്യ നിരക്കില്‍ ലഭിക്കുന്ന അരി ട്രെയിനിലും ട്രാന്‍സ്പോര്‍ട്ട് ബസിലും സ്വകാര്യവാഹനങ്ങളിലുമാണ് കടത്തുന്നത്. കിലോക്ക് 10 രൂപ വരെ കാര്‍ഡ് ഉടമക്ക് നല്‍കി വാങ്ങിയ ശേഷം 13 മുതല്‍ 15 രൂപ വരെ വാങ്ങിയാണ് കരിഞ്ചന്തയില്‍ വിറ്റഴിക്കുന്നത്. കളിയിക്കാവിള അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന ചില ഗോഡൗണുകളില്‍ ദിവസവും അഞ്ച് ടണ്‍ വരെ അരി എത്തുന്നുണ്ടെന്നാണ് രഹസ്യവിവരം. 10 കിലോ മുതല്‍ ഒരു ടണ്‍ വരെ എത്തിക്കുന്ന സംഘങ്ങള്‍ അതിര്‍ത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. നെയ്യാറ്റിന്‍കര, അമരവിള, പാറശ്ശാല എന്നിവിടങ്ങളിലെ മൊത്തവിതരണ കേന്ദ്രങ്ങളില്‍നിന്ന് ചില്ലറവില്‍പനശാലകളിലേക്ക് അയക്കുന്ന റേഷനരിയുടെ പകുതിയോളം എത്തുന്നത് ഇവരുടെ പക്കലാണ്. കരിഞ്ചന്തയിലൂടെ എത്തുന്ന അരി സംഭരിച്ച് ആധുനിക മില്ലുകളിലത്തെിച്ച് പോളിഷ് ചെയ്ത് നിറം ചേര്‍ത്ത്പുതിയ ഇനം അരിയാക്കുകയാണ് ചെയ്യുന്നത്. ഇവ അഞ്ച് കിലോ, 10 കിലോ ചാക്കുകളിലാക്കി നാലിരട്ടി വിലയ്ക്ക് കേരളത്തിന്‍െറ വടക്കന്‍ മേഖലകളില്‍ എത്തിച്ച് വില്‍പന നടത്തുന്ന സംഘവും അതിര്‍ത്തിയില്‍ സജീവമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.