നെയ്യാറ്റിന്‍കര: അമരവിള ചെക്പോസ്റ്റില്‍ 30 ലക്ഷത്തോളം രൂപയുടെ പാന്‍മസാല ഉല്‍പന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റില്‍. തമിഴ്നാട് തെങ്കാശി സ്വദേശികളായ മുത്തച്ച (33), മുത്തുകുമാര്‍ (23) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഘം പിടിയിലായത്. തമിഴ്നാട്ടില്‍നിന്ന് തിരുവനന്തപുരത്തേക്ക് വിതരണത്തിനായി കൊണ്ടുവന്നതായിരുന്നിത്. പിക്കപ്പ് വാനില്‍ പച്ചക്കറികള്‍ക്കുള്ളിലായി 18 ചാക്കുകളിലായി 54000 പാക്കറ്റ് നിരോധിത പാന്‍ മസാലകളാണ് പിടികൂടിയത്. വാഹന പരിശോധനക്കിടെ പ്രതികള്‍ ചെക്പോസ്റ്റ് വെട്ടിച്ച് കടക്കാന്‍ ശ്രമിച്ചെങ്കിലും എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. അമരവിള എക്സൈസ് ചെക് പോസ്റ്റ് സി.ഐ ഷാജഹാന്‍, ഇന്‍സ്പെക്ടര്‍ പി. അന്‍വര്‍ സാദത്ത്, പ്രിവന്‍റിവ് ഓഫിസര്‍മാരായ മനോജ് വിജയന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഗിരീഷ്കുമാര്‍, സെല്‍വരാജ്, സാജു എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്. അമരവിള ചെക്പോസ്റ്റിലെ വ്യാജ കടത്ത് സംബന്ധിച്ച് വിവരം ലഭിക്കുന്നവര്‍ 0471 2221776,9400069411 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് സി.ഐ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.