തിരുവനന്തപുരം: കണ്ണമ്മൂലയില്‍ 19കാരനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്ന സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ട ഡിനി ബാബുവിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഇയാള്‍ക്കായി പ്രത്യേക അന്വേഷണ സംഘമാണ് സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വലവിരിച്ചിരിക്കുന്നത്. ഡിനി ബാബുവിനെ കൂടാതെ അക്രമി സംഘത്തില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ക്ക് വേണ്ടിയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുത്തന്‍പാലം കോളനിയില്‍ വിഷ്ണുവിനെ അക്രമിസംഘം വീട്ടില്‍ക്കയറി വെട്ടിക്കൊന്നത്. വിഷ്ണുവിന്‍െറ നിലവിളികേട്ടത്തെിയ അമ്മ ബിന്ദുവിനെയും ബന്ധു ലൈലയെയും സംഘം മാരകമായി വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു. ഡിനിയുടെ സംഘത്തില്‍പെട്ട എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കൊലപാതകത്തിലെ സൂത്രധാരനെന്ന് സംശയിക്കുന്ന ഡിനിബാബുവിനെയും കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയായ ഒരാളെയും പൊലീസിന് ഇനിയും പിടികൂടാനായിട്ടില്ല. നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ ഡിനിയെ 2015 സെപ്റ്റംബറിലാണ് കാപ്പ ചുമത്തി പൊലീസ് കരുതല്‍ തടങ്കലിലിടുന്നത്. ഗുണ്ട പുത്തന്‍പാലം രാജേഷിന്‍െറ സുഹൃത്തായിരുന്നു ഡിനി ബാബു. സ്ഥലത്തെ മണല്‍ എടുപ്പും റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ടാണ് ഇരുവരും തെറ്റുന്നത്. ഇതോടെ പ്രദേശത്ത് സംഘര്‍ഷങ്ങള്‍ പതിവാകുകയും ഇരുവരുടെയും സംഘത്തില്‍പ്പെട്ട പലര്‍ക്കും വെട്ടേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഡിനിയുടെ സഹോദരന്‍ സുനില്‍ബാബുവിനെ പുത്തന്‍പാലം രാജേഷിന്‍െറ സംഘാംഗങ്ങള്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ പകയാണ് പുത്തന്‍പാലം രാജേഷിന്‍െറ സംഘാംഗമായ വിഷ്ണുവിന്‍െറ കൊലപാതകത്തിലേക്ക് നയിച്ചത്. മാര്‍ച്ചില്‍ കരുതല്‍ തടങ്കലില്‍നിന്ന് പുറത്തിറങ്ങിയ ഡിനി അന്നുമുതല്‍ ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം. ഒളിവില്‍ കഴിഞ്ഞുകൊണ്ട് ഇയാള്‍ കൊലപാതകത്തിന് കോപ്പുകൂട്ടുകയായിരുന്നെന്നാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. വിഷ്ണുവിന്‍െറ കൊലപാതകത്തിന് തിരിച്ചടി നല്‍കാന്‍ രാജേഷിന്‍െറ സംഘം അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തില്‍ കണ്ണമ്മൂല ഭാഗത്ത് പൊലീസ് കനത്ത ജാഗ്രത പാലിക്കുന്നുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടായേക്കാമെന്ന ഇന്‍റലിജന്‍സ് സൂചന ലഭിച്ചിട്ടും പൊലീസ് കാര്യമായി എടുക്കാത്തതാണ് അക്രമത്തിന് വഴിവെച്ചതെന്ന ആരോപണവുമുണ്ട്. അതേസമയം, മൂന്നുദിവസമായി വെന്‍റിലേറ്ററിലായിരുന്ന ലൈല അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇവരെ കഴിഞ്ഞ വാര്‍ഡിലേക്ക് മാറ്റി. തലക്കും ഇരുകൈക്കും വെട്ടേറ്റ ബിന്ദുവും സുഖംപ്രാപിച്ചുവരുകയാണ്. ആക്രമണത്തിനു ശേഷം ഇടക്കിടെ അബോധാവസ്ഥയിലാകുന്ന ഇവരെ നേരില്‍കണ്ട് മൊഴിയെടുക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ സാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.