നെയ്യാറ്റിന്‍കര: ചെക്പോസ്റ്റുകളില്‍ നികുതിവെട്ടിപ്പ് വര്‍ധിക്കുന്നു. ചെക്പോസ്റ്റിലൂടെ നികുതി വെട്ടിച്ച് കടത്തുന്ന സാധനങ്ങള്‍ പലപ്പോഴും വില്‍പനനികുതി സ്ക്വാഡുകള്‍ പിടികൂടുന്നത് ചെക് പോസ്റ്റിലെ അഴിമതിക്ക് തെളിവാണ്. അമരവിള, പാലക്കടവ് മറ്റ് ഒൗട്ടര്‍ ചെക്പോസ്റ്റുകള്‍ അഴിമതി കേന്ദ്രമാകുന്നു. ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കിയാല്‍ ഏത് വാഹനവും നികുതി പരിശോധന കൂടാതെ ചെക് പോസ്റ്റ് കടത്തിവിടുന്നതായും ആരോപണമുയരുന്നു. കഴിഞ്ഞ ദിവസം ചെക്പോസ്റ്റ് കടന്നുവന്ന വാഹനത്തില്‍നിന്ന് 13 ലക്ഷം രൂപയുടെ സിഗററ്റ് പിടികൂടിയിരുന്നു. ഇത്തരത്തില്‍ സര്‍ക്കാറിന് ദിനംപ്രതി നഷ്ടം ലക്ഷങ്ങള്‍. കോഴിവാഹനത്തിന് പിന്നാലെ പോകുന്ന ഒരു വിഭാഗം ചെക്പോസ്റ്റ് ഉദ്യോഗസ്ഥര്‍ നികുതി വെട്ടിച്ച് കടത്തിക്കൊണ്ടുപോകുന്ന സാധനങ്ങള്‍ പരിശോധന നടത്തുന്നില്ളെന്നും ആക്ഷേപമുയരുന്നു. വേണ്ട രീതിയില്‍ പരിശോധന നടത്താതെ വാഹനങ്ങള്‍ കടത്തിവിട്ടാണ് കോഴ വാങ്ങുന്നത്. വാണിജ്യ നികുതി വകുപ്പ് ഇന്‍റലിജന്‍സ് പാര്‍സല്‍ ഓഫിസുകളില്‍ നടത്തുന്ന പരിശോധനയിലാണ് നികുതി വെട്ടിച്ച് കടത്തുന്ന സാധനങ്ങള്‍ പലപ്പോഴും പിടികൂടുന്നത്. പാര്‍സല്‍ ഓഫിസിലും മറ്റും പരിശോധനക്കത്തെുന്ന ഉദ്യോഗസ്ഥരും വന്‍തുക കൈക്കുലിയായി വാങ്ങുന്നതായും ആരോപണമുയരുന്നു. ചെക്പോസ്റ്റ് പരിശോധന കഴിഞ്ഞ് പോകുന്ന വാഹനത്തിലെ നികുതി വെട്ടിപ്പ് സെയില്‍ടാക്സ് ഇന്‍റലിജന്‍സ് പിടികൂടി പിഴയീടാക്കുന്നത്. ചെക്പോസ്റ്റിന് സമീപത്തെ കടകളിലും മറ്റും കൈക്കൂലി വാങ്ങി സൂക്ഷിക്കുന്നതിന് പ്രത്യേകം ആളുകളെ നിയമിച്ചിട്ടുണ്ട്. ചെക്പോസ്റ്റ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പടി നല്‍കിയാണ് നികുതി വെട്ടിപ്പ് വാഹനം കടന്നുപോകുന്നത്. പ്രതിദിനം അമരവിളയിലും മറ്റ് ഒൗട്ടര്‍ ചെക്പോസ്റ്റിലും കൈക്കൂലി ഇനത്തില്‍ മറിയുന്നത് ലക്ഷങ്ങള്‍. കൈക്കൂലി വാങ്ങുന്നതിന് പ്രത്യേക സംവിധാനമാണ് വിജിലന്‍സിന് ഇവരെ പിടികൂടാന്‍ കഴിയാതെ പോകുന്നത്. ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരം പരിശോധിച്ചാല്‍ കൈക്കൂലി വാങ്ങുന്ന തുക കണ്ടത്തൊന്‍ സാധിക്കും. കൈക്കൂലി നല്‍കാത്ത വാഹനങ്ങള്‍ക്ക് അധികതുക പിഴയും ഈടാക്കുന്ന രീതിയുമുള്ളതായി പരക്കെ ആക്ഷേപമുണ്ട്. ഒൗട്ടര്‍ ചെക്പോസ്റ്റിലൂടെ കൃത്യമായ ബില്ളോടുകൂടി പോകുന്ന വാഹനങ്ങള്‍ പിടികൂടി മണിക്കൂറുകളോളം ബുദ്ധിമുട്ടിക്കുകയും ഇതേ വാഹനത്തില്‍നിന്ന് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എടുക്കുന്നതും പതിവാണ്. കച്ചവട വാഹനങ്ങളെ അമിതമായി ഉപദ്രവിക്കുന്ന നടപടി പലപ്പോഴും പ്രതിഷേധത്തിനിടയാക്കുന്നു. കൃത്യമായ ബില്ലും സ്റ്റോക്ക് രജിസ്റ്ററും സൂക്ഷിച്ചാലും വാഹനം ചെക്പോസ്റ്റ് കടന്നുപോകുന്നതിന് പടി നല്‍കണം. വിജിലന്‍സ് പരിശോധന കുറഞ്ഞതോടെ ചെക്പോസ്റ്റില്‍ നികുതി തട്ടിപ്പിന് ഒത്താശ നല്‍കുന്ന ഉദ്യോഗസ്ഥരും വര്‍ധിക്കുന്നതായി ആക്ഷേപമുയരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.