കാട്ടാക്കട: നെയ്യാര്‍ഡാമിനടുത്ത് കളിവിളാകം മണ്ണാങ്കോണം കാക്കപ്പെട്ടിപ്പാറയുടെ അടിഭാഗത്തായി സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍നിന്ന് മാസങ്ങള്‍ പഴക്കമുള്ള അസ്ഥികൂടം കണ്ടത്തെി. തിങ്കളാഴ്ച രാവിലെ പത്തോടെ കാട്ടാക്കടയില്‍നിന്ന് കാട്ടുമരുന്നുകള്‍ ശേഖരിക്കാനത്തെിയ ചിലരാണ് ഇത് കണ്ടത്. പുരയിടത്തില്‍ ചിതറിക്കിടന്ന നിലയിലായിരുന്നു. ഉടന്‍ തന്നെ ഇവര്‍ നാട്ടുകാരെയും തുടര്‍ന്ന് പൊലീസിനെയും വിവരമറിയിച്ചു. സംഭവം അറിഞ്ഞ് പ്രദേശത്ത് നാട്ടുകാര്‍ തടിച്ചുകൂടി. സ്ഥല ഉടമയില്‍നിന്നും പരിസരവാസികളില്‍നിന്നും പൊലീസ് മൊഴിയെടുത്തു. പ്രദേശത്തുനിന്ന് കാണാതായവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഫോറന്‍സിക് വിഭാഗം സാമ്പിളുകള്‍ ശേഖരിച്ചു. അതേസമയം, നാലുമാസംമുമ്പ് കാണാതായ കുറിച്ചിസ്വദേശിയായ ശശി എന്നയാളുടെ അസ്ഥികൂടമായിരിക്കാം എന്ന സംശയം പൊലീസ് പറയുന്നുണ്ട്. അസ്ഥികൂടം കണ്ടത്തെിയ സ്ഥലത്തും സമീപസ്ഥലങ്ങളിലും ബുധനാഴ്ച അന്വേഷണസംഘം കൂടുതല്‍ പരിശോധനക്കായി എത്തും. നെടുമങ്ങാട് ഡിവൈ.എസ്.പി ബിജുമോന്‍െറ നേതൃത്വത്തില്‍ ആര്യനാട് സി.ഐ അനില്‍കുമാര്‍, നെയ്യാര്‍ഡാം എസ്.ഐ കിരണ്‍, ഗ്രേഡ് എസ്.ഐ മുരളി, സീനിയര്‍ സി.പി ഒ ഉണ്ണിക്കൃഷ്ണന്‍, സി.പി.ഒ വിനോദ്, ഫസില്‍ തുടങ്ങിയവരാണ് അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.