കിളിമാനൂര്‍ സര്‍വിസ് സഹകരണ ബാങ്കില്‍ 12 ലക്ഷത്തിന്‍െറ തട്ടിപ്പ്

കിളിമാനൂര്‍: കിളിമാനൂര്‍ കസ്തൂര്‍ബാ സര്‍വിസ് സഹകരണ ബാങ്കിന്‍െറ രണ്ട് ശാഖകളില്‍നിന്നായി 12 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടത്തെല്‍. ബാങ്ക് അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് സഹകരണ ബാങ്ക് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തിലാണ് വെട്ടിപ്പ് കണ്ടത്തെിയത്. അധികൃതര്‍ കിളിമാനൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇടതുപക്ഷം നേതൃത്വം നല്‍കുന്നതാണ് ഭരണസമിതി. ആര്‍.ഡി അക്കൗണ്ടുകള്‍, കുട്ടികളുടെ പേരിലുള്ള നിക്ഷേപങ്ങള്‍ എന്നിവയിലാണ് തട്ടിപ്പ് നടന്നത്. പോങ്ങനാട് ശാഖയില്‍നിന്ന് ഏഴ് ലക്ഷവും കിളിമാനൂര്‍ ചൂട്ടയിലെ പ്രധാനബ്രാഞ്ചില്‍നിന്ന് അഞ്ചുലക്ഷവുമാണ് നഷ്ടപ്പെട്ടത്. കിളിമാനൂര്‍ ആരൂര്‍ പുളിമ്പള്ളിക്കോണം സ്വദേശിനിയായ യുവതിയാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമികനിഗമനം. വീടുകളില്‍ ബാങ്കിന്‍െറ പേരില്‍ സ്ഥാപിക്കുന്ന നിക്ഷേപ ബോക്സുകളില്‍നിന്ന് മാസംതോറും സമാഹരിക്കുന്ന പണം പൂര്‍ണമായി ബാങ്കില്‍ അടക്കാതെയാണ് തട്ടിപ്പ് നടത്തിയതത്രെ. നിക്ഷേപം എടുക്കുമ്പോര്‍ കൊടുക്കുന്ന രശീതുകളുടെ കൗണ്ടര്‍ ഫോയിലുകള്‍ക്കിടയില്‍ വെള്ളപ്പേപ്പര്‍ വെച്ചാണ് ഇവര്‍ രശീത് നല്‍കിയിരുന്നതത്രേ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.