ത ിരുവനന്തപുരം: കരമന കളിയിക്കാവിള ദേശീയപാത വികസനത്തിന്‍െറ രണ്ടാംഘട്ടമായ പ്രാവച്ചമ്പലം മുതല്‍ വഴിമുക്ക് വരെ ഭൂമി വിട്ടുനല്‍കിയവര്‍ക്കുള്ള ആറ് മാസം കഴിഞ്ഞിട്ടും നഷ്ടപരിഹാരം നല്‍കിയില്ല. ഈ ആവശ്യമുന്നയിച്ച് ജനകീയപ്രക്ഷോഭം ശക്തമാക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. രണ്ടാംഘട്ട വികസനത്തിന് നൂറ് കോടി രൂപ യു.ഡി.എഫ് സര്‍ക്കാറും എല്‍.ഡി.എഫ് സര്‍ക്കാര്‍ 200 കോടിയും അനുവദിച്ചെങ്കിലും ഭൂവുടമകള്‍ക്ക് 50 കോടി മാത്രമേ നല്‍കിയുള്ളൂ. പ്രാവച്ചമ്പലം മുതല്‍ പള്ളിച്ചല്‍തോട് വരെയുള്ളവര്‍ക്ക് മാത്രമേ നഷ്ടപരിഹാരം നല്‍കിയിട്ടുള്ളൂ. ഈ സാഹചര്യത്തില്‍ കരമന-കളിയിക്കാവിള ദേശീയപാത വികസന ആക്ഷന്‍ കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ ഒക്ടോബര്‍ 26ന് സെക്രട്ടേറിയറ്റ് നടയില്‍ പ്രതിഷേധധര്‍ണ സംഘടിപ്പിക്കും. ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ധര്‍ണയുടെ മുന്നോടിയായി ഒക്ടോബര്‍ 16ന് ഭൂമി നഷ്ടപ്പെടുന്നവരുടെ യോഗം അയണിമൂട് രമ്യ കല്യാണമണ്ഡപത്തില്‍ നടക്കും. വഴിമുക്ക് മുതല്‍ കളിയിക്കാവിള വരെയുള്ള അലൈന്‍മെന്‍റ് ഉടന്‍ തയാറാക്കണമെന്നും പാതവികസനത്തിനായി സ്പെഷല്‍ ഓഫിസറെ നിയമിക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് അഡ്വ. എ.എസ്. മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാരവാഹികളായ മണ്ണാങ്കല്‍ രാമചന്ദ്രന്‍, സി.വി. ഗോപാലകൃഷ്ണന്‍ നായര്‍, എസ്.എസ്. ലളിത്, നേമം ജബ്ബാര്‍, എം.പി. കൃഷ്ണന്‍ നായര്‍, അനുപമ രവീന്ദ്രന്‍, അഡ്വ. അനിരുദ്ധന്‍ നായര്‍, എം. രവീന്ദ്രന്‍, എന്‍.ആര്‍.സി. നായര്‍, കെ.പി. ഭാസ്കരന്‍, വൈ.കെ. ഷാജി, ആര്‍.ജി. അരുണ്‍ ദേവ്, എസ്.എല്‍. മധു, എ.എം. ഹസന്‍, വി.എസ്. ജയറാം, ചെങ്കല്‍ ഋഷികേശന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.