മലയിന്‍കീഴ്: കിണറ്റില്‍നിന്ന് വെള്ളമെടുക്കവെ കാല്‍വഴുതി വീണ് നട്ടെല്ലിന് പരിക്കേറ്റ് അരയ്ക്ക് താഴെ തളര്‍ന്ന് വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കുന്ന വീട്ടമ്മ ചികിത്സക്ക് പരസഹായം തേടുന്നു. മലയിന്‍കീഴ് കരിപ്പൂര് കമ്പറത്തുവിള കിഴക്കുംകര വീട്ടില്‍ ജി. രാജന്‍െറ ഭാര്യ രമയാണ് (45) 16 വര്‍ഷമായി ദുരിതജീവിതം നയിക്കുന്നത്. വീടിന് പിന്നിലെ കിണറ്റിന്‍കരയില്‍ വീണുകിടന്ന ഭാര്യയെ മണിക്കൂറുകള്‍ കഴിഞ്ഞ് കൂലിപ്പണി കഴിഞ്ഞത്തെിയ ഭര്‍ത്താവാണ് ആശുപത്രിയിലത്തെിച്ചത്. ഇതു രമയുടെ ചികിത്സാ പിഴവിനിടയാക്കി. വര്‍ഷങ്ങളോളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവര്‍ അരയ്ക്ക് താഴെ തളര്‍ന്ന് പരസഹായമില്ലാതെ വീല്‍ചെയറിലാകുകയായിരുന്നു. പ്രഥമിക കൃത്യനിര്‍വഹണത്തിനുമെല്ലാം ആരെയെങ്കിലും സഹായത്തിന് വേണം. യഥാകാലം ചികിത്സ ലഭ്യമാകാതിരുന്നത് മസ്കുലര്‍ രോഗം കൂടി പിടികൂടാനിടയാക്കി. ഒറ്റ മുറിയോടുകൂടിയ വീട് മഴയത്ത്് നിലംപതിച്ച ഷെഡിലാണ് രമയും ഭര്‍ത്താവും ഐ.ടി.ഐ വിദ്യാര്‍ഥിയായ മകനും കഴിയുന്നത്. കടക്കെണിയിലായ കുടുംബം രമയുടെ തുടര്‍ചികിത്സ നടത്താനോ പട്ടിണിയകറ്റാനോ കഴിയാത്ത ദുരിതാവസ്ഥയിലാണ്. ചികിത്സാധന സ്വരൂപണത്തിനായി രമയുടെയും രാജന്‍െറയും സംയുക്ത അക്കൗണ്ട് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മലയിന്‍കീഴ് ശാഖയില്‍ 2034018233 എന്ന നമ്പറില്‍ തുറന്നിട്ടുണ്ട്. ഐ.എഫ്.എസ് കോഡ്: സി.ബി.ഐ.എന്‍ 0281173. എം.ഐ.സി.ആര്‍ കോഡ്: 695016009. ഫോണ്‍: 9744308294.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.