തിരുവനന്തപുരം: നവരാത്രി വിഗ്രഹ എഴുന്നള്ളത്തിന് തലസ്ഥാന നഗരത്തില്‍ സ്വീകരണം. ഒമ്പത് ദിവസം നീളുന്ന നവരാത്രി പൂജകള്‍ക്കായി നഗരത്തില്‍ പ്രവേശിച്ച എഴുന്നള്ളത്തിന് ഭക്തിസാന്ദ്രമായ സ്വീകരണമാണ് ഭക്തര്‍ നല്‍കിയത്. സരസ്വതിദേവിയുടെയും കുമാരസ്വാമി, മുന്നൂറ്റിനങ്ക എന്നിവരുടെയും വിഗ്രഹങ്ങള്‍ എഴുന്നള്ളിച്ച ഘോഷയാത്ര ശനിയാഴ്ച സന്ധ്യയോടെയാണ് നഗരത്തില്‍ എത്തിയത്. കോട്ടക്കകം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് മുന്നില്‍ എത്തിയ വിഗ്രഹങ്ങളെ രാജപ്രതിനിധി കാണിക്കയിട്ട് സ്വീകരിച്ചു. തുടര്‍ന്ന് നടന്ന പൂജാചടങ്ങുകള്‍ക്ക് ശേഷം സരസ്വതിദേവിയെ നവരാത്രി മണ്ഡപത്തില്‍ കുടിയിരുത്തി ഉടവാള്‍ സ്ഥാപിച്ചു. വെള്ളിക്കുതിരയില്‍ എഴുന്നള്ളിയത്തെിയ കുമാരസ്വാമിയെ ഘോഷയാത്രയായി ആര്യശാല ദേവി ക്ഷേത്രത്തില്‍ എത്തിച്ചു. ദേവിയുടെ ശ്രീകോവിലിനുമുന്നിലായി കുമാരസ്വാമിയെയും ചുറ്റമ്പലത്തിന് പുറത്തായി വെള്ളിക്കുതിരയെയും കുടിയിരുത്തി. പല്ലക്കില്‍ എഴുന്നള്ളിയത്തെിയ മുന്നൂറ്റിനങ്ക ദേവിയെ ചെന്തിട്ട ദേവീക്ഷേത്രത്തിലാണ് കുടിയിരുത്തിയത്. ഇതോടെ നവരാത്രി ആഘോഷ നിറവിലാണ് അനന്തപുരി. വ്യാഴാഴ്ച പത്മനാഭപുരം കൊട്ടാരത്തില്‍നിന്ന് പുറപ്പെട്ട ഘോഷയാത്ര വെള്ളിയാഴ്ചയാണ് തലസ്ഥാനജില്ലയില്‍ എത്തിയത്. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിശ്രമത്തിന് ശേഷം ശനിയാഴ്ച രാവിലെയാണ് നഗരത്തിലേക്ക് യാത്ര തിരിച്ചത്. ഉച്ചയോടെ പ്രാവച്ചമ്പലത്ത് എത്തിയ ഘോഷയാത്രക്ക് മേയറുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന്, നേമം വില്ളേജ് ഓഫിസില്‍ ഇറക്കി പൂജ നടത്തി. നേമത്ത് മേയര്‍ വി.കെ. പ്രശാന്തിനെ കൂടാതെ എം.എല്‍.എ ഒ. രാജഗോപാല്‍, കൗണ്‍സിലര്‍മാരായ എം.ആര്‍. ഗോപന്‍, ഷഫീറബീഗം, തിരുമല അനില്‍, എ. വിജയന്‍, ആശാനാഥ്, പാപ്പനംകോട് സജി എന്നിവര്‍ നേതൃത്വം നല്‍കി. വൈകീട്ട് നാലോടെ കരമനയിലത്തെിയ വിഗ്രഹങ്ങള്‍ അമ്മന്‍കോവിലില്‍ ഇറക്കി പൂജ നടത്തി. തുടര്‍ന്ന് കോട്ടക്കകത്തേക്ക് തിരിച്ച ഘോഷയാത്രയെ ഗവര്‍ണര്‍ പി. സദാശിവത്തിന്‍െറ നേതൃത്വത്തില്‍ വരവേറ്റു. വന്‍ സുരക്ഷാസംവിധാനമാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിരുന്നത്. വരും ദിവസങ്ങളില്‍ ക്ഷേത്രദര്‍ശനത്തിന് ഉണ്ടായേക്കാവുന്ന തിരക്ക് പരിഗണിച്ച് കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ആഘോഷങ്ങളിലെ പ്രധാന പൂജയായ മഹാനവമി 10നും വിജയദശമി 11നും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.