ഫീമെയില്‍ ചലച്ചിത്രമേള ഒന്നുമുതല്‍

തിരുവനന്തപുരം: കേരള സ്ത്രീപഠന കേന്ദ്രം ഭാരത് ഭവനുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആറാമത് ഫീമെയില്‍ ഫിലിം ഫെസ്റ്റിവല്‍ ഡിസംബര്‍ ഒന്നുമുതല്‍ നാലുവരെ തിരുവനന്തപുരത്ത് നടക്കും. ലോകസിനിമകളും ഇന്ത്യന്‍ സിനിമകളും മേളയില്‍ പ്രദര്‍ശിപ്പിക്കും. സ്ത്രീപ്രശ്നം പ്രമേയമാകുന്ന സിനിമകള്‍ക്ക് പുറമെ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന്‍െറ പ്രശ്നങ്ങളും വെല്ലുവിളികളും പ്രതിഫലിപ്പിക്കുന്ന സിനിമകളാണ് ഇത്തവണത്തെ സവിശേഷത. കേരളത്തില്‍ നിര്‍മിച്ച ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്‍ററികളും പ്രദര്‍ശിപ്പിക്കും. ഭാരത് ഭവനിലാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പ്രദര്‍ശനം. ഒന്നിന് വൈകീട്ട് അഞ്ചിന് നടി ഉര്‍വശി മേള ഉദ്ഘാടനം ചെയ്യും. സംവിധായകന്‍ കമല്‍, സോനാ നായര്‍, ഭാഗ്യലക്ഷ്മി, രാജശ്രീ വാര്യര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അനില്‍ നാഗേന്ദ്രന്‍ സംവിധാനം ചെയ്ത ‘വസന്തത്തിന്‍െറ കനല്‍ വഴികള്‍’ സിനിമ പ്രദര്‍ശിപ്പിക്കും. രണ്ടിന് വൈകീട്ട് ‘ട്രാന്‍സ് ജെന്‍ഡര്‍ കേരളസമൂഹത്തില്‍’ വിഷയത്തിലെ സെമിനാര്‍ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. നാലാം തീയതി പി.കെ. റോസി പുരസ്കാരം കെ.പി.എ.സി ലളിതക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമര്‍പ്പിക്കും. വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം സൗജന്യമാണ്. രജിസ്ട്രേഷന് ഫോണ്‍: 0471- 2578809.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.