കോട്ടമതിലുകള്‍ സംരക്ഷിക്കുന്നതില്‍ പുരാവസ്തുവകുപ്പിന് അനാസ്ഥ

തിരുവനന്തപുരം: ചരിത്രസ്മാരകവും പൗരാണിക അവശേഷിപ്പുകളുമായ കോട്ട മതിലുകള്‍ സംരക്ഷിക്കുന്നതില്‍ പുരാവസ്തുവകുപ്പിന്‍െറ അനാസ്ഥ. ശ്രീകണ്ഠേശ്വരം ഭാഗത്ത് കോട്ടമതിലുകള്‍ക്ക് സംരക്ഷണമൊരുക്കി നിര്‍മിച്ച ഇരുമ്പ് വേലി തകര്‍ന്നിട്ട് മാസങ്ങളായി. വശങ്ങള്‍ മാലിന്യനിക്ഷേപകേന്ദ്രമായതിനൊപ്പം കമ്പിവേലികള്‍ക്ക് സമീപം മാലിന്യം കത്തിച്ചിട്ടും അധികൃതര്‍ക്ക് അനക്കമില്ല. ഒരുവര്‍ഷം മുമ്പാണ് കോട്ടകളെയും കോട്ടമതിലുകളേയും സംരക്ഷിക്കാന്‍ പുരാവസ്തുവകുപ്പ് നടപടി എടുത്തത്. ഇതിന്‍െറ ഭാഗമായി ശോച്യാവസ്ഥയിലായിരുന്ന കോട്ടമതിലിന് സംരക്ഷണകവചം നിര്‍മിച്ചു. എന്നാല്‍, മാസങ്ങള്‍ക്കകം വാഹനം ഇടിച്ച് ഒരു ഭാഗത്തെ കമ്പി വേലി തകര്‍ന്നു. ഇപ്പോള്‍ എതിര്‍ഭാഗത്ത് കമ്പിവേലിക്കും മതിലിനും ഇടയില്‍ മാലിന്യം നിറഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ നഗരസഭ മാലിന്യം കത്തിക്കുന്നതും ഇവിടത്തെന്നെ. ഇതോടെ സംരക്ഷണവേലികള്‍ നശിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംരക്ഷണത്തിനൊപ്പം മതിലുകളോട് ചേര്‍ന്ന് വിശ്രമത്തിനായി ഇരിപ്പിടങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ശോച്യാവസ്ഥ കാരണം ആരും തിരിഞ്ഞുനോക്കാറില്ല. നിരന്തര പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും ഒടുവിലാണ് കോടികള്‍ മുടക്കി നവീകരണത്തിന് അധികൃര്‍ തയാറായത്. എന്നാല്‍, തുടര്‍പരിശോധനകള്‍ ഇല്ലാത്തതാണ് ഈ അവസ്ഥക്കിടയാക്കിയതെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്. പ്രശ്നം പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും വിവിധ സംഘടനകളും ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.