നേമം: മൂക്കുന്നിമലയിലെ സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കൈയേറ്റത്തിന്‍െറ വ്യാപ്തി കണ്ടത്തൊന്‍ വിജിലന്‍സ് നേതൃത്വത്തില്‍ നടന്ന സര്‍വേ പൂര്‍ത്തിയായി. റിപ്പോര്‍ട്ട് വ്യാഴാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. മൂക്കുന്നിമലയിലെ 350 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിക്കുപുറമേ 99 പേര്‍ക്ക് റബര്‍ കൃഷിക്കായി 3.5 ഏക്കര്‍ വീതം 1962ല്‍ സര്‍ക്കാര്‍ പതിച്ചുനല്‍കിയിരുന്നു. ഈ സ്ഥലം മറ്റൊന്നിനും ഉപയോഗിക്കരുതെന്നും അങ്ങനെ ചെയ്താല്‍ ഭൂമി സര്‍ക്കാര്‍ കണ്ടുകെട്ടുമെന്നും പട്ടയത്തില്‍ പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആദ്യ കാലത്ത് ഈ വ്യവസ്ഥ പാലിച്ച് ഭൂമി പതിച്ചുകിട്ടിയവര്‍ റബര്‍ കൃഷി ചെയ്തിരുന്നെങ്കിലും 1980കളുടെ ആദ്യ പാദത്തില്‍ ക്വാറി മാഫിയകളത്തെുകയും കര്‍ഷകരില്‍നിന്ന് തുച്ഛ വിലയ്ക്ക് ഭൂമി വാങ്ങി പാറഖനനം തുടങ്ങുകയുമായിരുന്നു. കര്‍ഷകര്‍ക്ക് പാറ ഒഴിച്ചിട്ട് റബര്‍ കൃഷിക്കുപയോഗിക്കാവുന്ന ഭൂമി മാത്രമാണ് നല്‍കിയിരുന്നത്. ബാക്കിയുള്ള പാറപ്രദേശം ഇപ്പോഴും സര്‍ക്കാര്‍ വകയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഈ വ്യവസ്ഥ പാടെ അട്ടിമറിച്ച് കര്‍ഷകരുടെ ഭൂമിയും സര്‍ക്കാര്‍ ഭൂമിയും വ്യാപകമായി കൈയേറി മാഫിയ അനധികൃതമായി പാറഖനനം നടത്തുകയായിരുന്നു. 99 പട്ടയക്കാരില്‍ മിക്കവരും സ്വന്തം ഭൂമി ക്വാറിക്കാര്‍ക്ക് വിറ്റു. ബാക്കിയുള്ളവര്‍ ഇവിടെ സുരക്ഷിതമായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഈ അവസ്ഥയിലാണ് പ്രദേശവാസികളായ ലത പ്രീത്, രാജീവ് എന്നിവര്‍ കൈയേറ്റത്തിനെതിരെ കോടതിയെ സമീപിച്ചത്. കൂടാതെ, മൂക്കുന്നിമലയില്‍ വന്‍ തോതില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി അനധികൃത ഖനനം നടന്നിട്ടുണ്ടെന്നും പള്ളിച്ചല്‍ പഞ്ചായത്ത് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ലൈസന്‍സ് നല്‍കുന്നതില്‍ ചട്ടലംഘനം നടത്തിയിട്ടുണ്ടെന്നും വിജിലന്‍സ് റെയ്ഡിലും വ്യക്തമായി. വിജിലന്‍സ് ഈ റിപ്പോര്‍ട്ടും കോടതിക്ക് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈകോടതി മൂക്കുന്നിമലയിലെ സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം അളന്നുതിട്ടപ്പെടുത്താന്‍ വിജിലന്‍സിന് 2015 ആഗസ്റ്റ് 18ന് മൂന്നു മാസത്തെ സമയം അനുവദിച്ചത്. എന്നാല്‍, ക്വാറി മാഫിയകളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഒരാഴ്ച പോലും സര്‍വേ നടത്താനാകാതെ വിജിലന്‍സ് സംഘം പിന്‍വാങ്ങുകയായിരുന്നു. പിന്നീടാണ് പൊലീസിന്‍െറ പൂര്‍ണ സുരക്ഷ വിജിലന്‍സ് സര്‍വേക്ക് നല്‍കി ഹൈകോടതി ഉത്തരവിട്ടത്. സര്‍വേ സമയത്ത് ഒരു ക്വാറിയും പ്രവര്‍ത്തിക്കരുതെന്ന് കോടതി ഉത്തരവിട്ടു. സര്‍വേക്കിടയിലും നാല് ക്വാറികള്‍ പാറഖനനം നടത്തി കോടതി ഉത്തരവ് ലംഘിച്ചു. ഇതിനെതിരെ വിജിലന്‍സ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ നരുവാമൂട് പൊലീസ് കേസ് എടുത്തിട്ടുണ്ട്. സര്‍വേ നടപടി മൂന്നുമാസം കൊണ്ട് പൂര്‍ത്തിയാകാത്തതിനാല്‍ 30 പ്രവൃത്തി ദിനം കൂടി നീട്ടി നല്‍കുകയായിരുന്നു. ഇത് ബുധനാഴ്ച അവസാനിച്ചതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച വിജിലന്‍സ് സംഘം റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.