ധനരാജ് വധക്കേസ്: പ്രതി പിടിയില്‍

ആറ്റിങ്ങല്‍: കണ്ണൂര്‍ ധനരാജ് വധക്കേസിലെ പ്രതി ആറ്റിങ്ങലില്‍ പിടിയില്‍. ആര്‍.എസ്.എസ് ജില്ലാ പ്രമുഖ് പാറശ്ശാല പരശുവയ്ക്കല്‍ സ്വദേശി കണ്ണന്‍ എന്ന അജീഷിനെയാണ് ( 28) കസ്റ്റഡിയിലെടുത്തത്. കണ്ണൂരില്‍ നിന്നത്തെിയ പ്രത്യേക അന്വേഷണസംഘമാണ് ആറ്റിങ്ങല്‍ പൊലീസിന്‍െറ സഹായത്തോടെ പ്രതിയെ പിടികൂടിയത്. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെ ചിറയിന്‍കീഴ് പുളിമൂട് ജങ്ഷനുസമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. മറ്റു ചിലരുമായി കാറില്‍ വരുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. ആറ്റിങ്ങല്‍ വീരളത്തെ ആര്‍.എസ്.എസ് കാര്യാലയത്തില്‍ കഴിയുകയാണെന്ന് പയ്യന്നൂര്‍ പൊലീസിന് വിവരം ലഭിച്ചതിനെതുടര്‍ന്ന് രണ്ടുദിവസമായി അവിടെ നിന്നുള്ള പൊലീസ് സംഘം നീരിക്ഷണം നടത്തി വരുകയായിരുന്നു. ആര്‍.എസ്.എസിന്‍െറ വിവിധ സങ്കേതങ്ങളില്‍ ഒരേസമയം പരിശോധന നടന്നിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണമേറ്റശേഷം ആദ്യം നടന്ന കൊലപാതകമാണ് ധനരാജിന്‍േറത്. കൊലപാതകം നടക്കുന്ന സമയം കണ്ണൂര്‍ ജില്ലാ പ്രമുഖായിരുന്നു അജീഷ് എന്നും അതിനുശേഷം അവിടെ നിന്ന് മുങ്ങുകയായിരുന്നെന്നും ആറ്റിങ്ങല്‍ ഒളിത്താവളമാക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ഇയാളെ പയ്യന്നൂര്‍ പൊലീസിന് കൈമാറി. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ടി. അജിത്കുമാര്‍, സി.ഐ ജി. സുനില്‍കുമാര്‍ എന്നിരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. ജില്ലാ പ്രമുഖിനെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് ആറ്റിങ്ങല്‍ നഗരത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.