നെയ്യാറ്റിന്‍കര: ആഗോള കത്തോലിക്കാ സഭയില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആരംഭിച്ച കാരുണ്യത്തിന്‍െറ അസാധാരണ വര്‍ഷത്തിന് നെയ്യാറ്റിന്‍കര രൂപതയില്‍ പരിസമാപ്തി. ഞായറാഴ്ച നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിയെ തുടര്‍ന്ന് കരുണയുടെ കവാടം അടച്ചതോടെയാണ് രൂപതാതല കാരുണ്യ വര്‍ഷത്തിന് സമാപനമായത്. കാരുണ്യവര്‍ഷത്തിലൂടെ വിശ്വാസികള്‍ക്ക് ലഭിച്ച ചൈതന്യം വരുംവര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകണമെന്ന് കാരുണ്യവര്‍ഷ സമാപന സന്ദേശത്തില്‍ ബിഷപ് ഡോ. വിന്‍സെന്‍റ് സാമുവല്‍ പറഞ്ഞു. രൂപതക്ക് കീഴിലെ ദേവാലയങ്ങളില്‍ കാരുണ്യവര്‍ഷ സമാപന ദിവ്യബലി അര്‍പ്പിച്ചു. നെയ്യാറ്റിന്‍കര, കാട്ടാക്കട, നെടുമങ്ങാട് മേഖലകളില്‍ റീജ്യന്‍ കോഓഡിനേറ്റര്‍മാരുടെ നേതൃത്വത്തിലായിരുന്നു പരിപാടികള്‍. തിരുവനന്തപുരം അതിരൂപതാ എപ്പിസ്കോപ്പല്‍ വികാരി മോണ്‍. തോമസ് നെറ്റോ കരുണയുടെ വര്‍ഷ സമാപനത്തിന്‍െറ പ്രത്യേക പ്രഭാഷണം നടത്തി. വികാരി ജനറല്‍ മോണ്‍ ജി. ക്രിസ്തുദാസ് ആമുഖ സന്ദേശം നല്‍കി. എപ്പിസ്കോപ്പല്‍ വികാരിമാരായ മോണ്‍ വി.പി. ജോസ്, മോണ്‍. റൂഫസ് പയസ്ലീന്‍, മോണ്‍. വിന്‍സെന്‍റ് കെ. പീറ്റര്‍, രൂപതാ ചാന്‍സലര്‍ ഡോ. ജോസ് റാഫേല്‍, ജുഡീഷ്യല്‍ വികാരി ഡോ. സെല്‍വരാജന്‍ തുടങ്ങിയവര്‍ ദിവ്യബലിയില്‍ സഹകാര്‍മികരാവും. തുടര്‍ന്ന് ഒരുവര്‍ഷം നീളുന്ന കരുണയുടെ വര്‍ഷത്തിന് സമാപനം കുറിച്ച് കരുണയുടെ വാതില്‍ അടയ്ക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.