ഉബര്‍ ടാക്സിക്കുനേരെ വീണ്ടും ഓട്ടോ ഡ്രൈവര്‍മാരുടെ ആക്രമണം

കഴക്കൂട്ടം: ടെക്നോപാര്‍ക്കിന് മുന്‍വശത്ത് ഉബര്‍ ടാക്സിക്കുനേരെ ഓട്ടോ ഡ്രൈവര്‍മാരുടെ ആക്രമണം. സംഭവ സ്ഥലത്തത്തെിയ കഴക്കൂട്ടം പൊലീസ് പ്രതികളെ പിടികൂടി നിമിഷങ്ങള്‍ക്കകം വിട്ടയച്ചു. ഡി.ജി.പി അടക്കമുള്ളവര്‍ ഉബര്‍ ടാക്സികള്‍ക്കും ഡ്രൈവര്‍മാര്‍ക്കും സംരക്ഷണം നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കഴക്കൂട്ടം ടെക്നോപാര്‍ക്ക് പ്രധാന ഗേറ്റിനുമുന്നില്‍ ആക്രമണമുണ്ടായത്. നാലുദിവസം മുമ്പ് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തറിഞ്ഞത്. രണ്ട് ഉത്തരേന്ത്യക്കാരായ ടെക്നോപാര്‍ക്ക് ജീവനക്കാരെ കൂട്ടി വന്ന വാഹനമാണ് ഗേറ്റിനുസമീപം തടഞ്ഞ് ആക്രമിച്ചത്. കാര്‍ യാത്രികര്‍ ഇറങ്ങിയോടി. കാറിന്‍െറ ടയര്‍ അക്രമികള്‍ അള്ളുവച്ച് നശിപ്പിച്ചു. സംഭവമറിഞ്ഞ് കഴക്കൂട്ടം പൊലീസ് സ്ഥലത്തത്തെി അക്രമികളെ പിടികൂടി സ്റ്റേഷനിലത്തെിച്ച് വിട്ടയച്ചു. കേസെടുത്തതായി പൊലീസ് അറിയിച്ചു. ഒരു മാസത്തിനിടെ ഉബര്‍ ടാക്സികള്‍ക്കുനേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണ് കഴിഞ്ഞ ദിവസത്തേത്. മേനംകുളത്ത് രണ്ടാഴ്ച മുമ്പ് ആക്രമണമുണ്ടായിരുന്നു. കഴക്കൂട്ടം പൊലീസിന്‍െറ നിഷ്ക്രിയ നിലപാടിനെതിരെ വ്യാപക ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.