കസ്റ്റഡിയിലെടുത്ത പ്രതികള്‍ എക്സൈസ് ഓഫിസില്‍ അഴിഞ്ഞാടി

കിളിമാനൂര്‍: പൊതുസ്ഥലത്തെ മദ്യപാനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പ്രതികള്‍ എക്സൈസ് ഓഫിസില്‍ അഴിഞ്ഞാടി. പ്രതികളുടെ അക്രമത്തില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. പൊതുസ്ഥലത്ത് പരസ്യമായി നാട്ടുകാര്‍ക്ക് ശല്യം ഉണ്ടാകത്തക്കവിധം മദ്യപിച്ച സംഭവത്തില്‍ വെള്ളല്ലൂര്‍ മുട്ടച്ചാല്‍ വേടരുമൂല വീട്ടില്‍ ബിപിന്‍ (40) നഗരൂര്‍ രാലൂര്‍ക്കാവ് നീലിമ വീട്ടില്‍ നൗഷാദ് (37) എന്നിവരെയാണ് കഴിഞ്ഞ ദിവസം വൈകീട്ട് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. രാലൂര്‍ക്കാവ് ശങ്കര വിദ്യാപീഠം കോളജ് വഴിയിലിരുന്നായിരുന്നു പ്രതികളുടെ പരസ്യ മദ്യപാനം. എക്സൈസ് ഓഫിസിലത്തെിച്ച ഇവര്‍ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും ഓഫിസില്‍ അഴിഞ്ഞാടുകയും ചെയ്യുകയുമായിരുന്നത്രെ. ഇവരുടെ അക്രമത്തില്‍ അസി. എക്സൈസ് ഇന്‍സ്പക്ടര്‍മാരായ പദ്മരാജന്‍, അബ്ദുല്‍ സലാം എന്നിവര്‍ക്ക് പരിക്കേറ്റു. പ്രതികള്‍ ഓഫിസിലെ മേശകള്‍ മറിച്ചിടുകയും ഫയലുകള്‍ നശിപ്പിക്കുകയും ചെയ്തതായി എക്സൈസ് അധികൃതര്‍ പറഞ്ഞു. പരിക്കേറ്റ എക്സൈസ് ഉദ്യോഗസ്ഥര്‍ വലിയകുന്ന് താലൂക്കാശുപത്രിയില്‍ ചികിത്സതേടി. പൊതുസ്ഥലത്ത് മദ്യപിച്ചതിന് എക്സൈസും എക്സൈസ് ഓഫിസില്‍ അതിക്രമം കാട്ടിയതിന് കിളിമാനൂര്‍ പോലീസും ഇവര്‍ക്കെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.