തിരുവനന്തപുരം: ചില്ലറക്കായുള്ള പരക്കംപാച്ചിലുകള്‍ക്ക് വെള്ളിയാഴ്ചയും ശമനമുണ്ടായില്ല. അതിരാവിലെ തന്നെ ‘പേരെഴുതാനുള്ള’ തിരക്കിലായിരുന്നു ബാങ്കുകള്‍ക്ക് മുന്നിലെല്ലാം. എ.ടി.എം പ്രവര്‍ത്തനമാരംഭിക്കുമെന്നറിയിച്ചിരുന്നതിനാല്‍ കൗണ്ടറുകള്‍ക്ക് മുന്നിലും രാവിലെതന്നെ നീണ്ടനിരയായിരുന്നു. അതേസമയം, ജില്ലയില്‍ ഭൂരിഭാഗം എ.ടി.എമ്മുകളും പ്രവര്‍ത്തിച്ചില്ല. ഗ്രാമീണ മേഖലകളിലായിരുന്നു പ്രവര്‍ത്തിക്കാത്തവ കൂടുതല്‍. ഇതോടെ ബാങ്കുകളിലും തിരക്കേറി. പ്രവര്‍ത്തിച്ച എ.ടി.എമ്മുകളിലാകട്ടെ മണിക്കൂറുകള്‍ക്കകം പണമില്ലാത്ത അവസ്ഥയുമായി. സ്റ്റാച്യുവിലെ എസ്.ബി.ടി എ.ടി.എം നാല് ലക്ഷം രൂപയുമായി രാവിലെ 6.30ന് പ്രവര്‍ത്തനമാരംഭിച്ചു. എന്നാല്‍, ഒമ്പതോടെ ഇവിടം കാലിയായി. പിന്നെയും രണ്ട് ലക്ഷം നിറച്ചെങ്കിലും ഒരു മണിക്കൂറിനുള്ളില്‍ അതും തീര്‍ന്നു. കാശെടുക്കാനുള്ളവരുടെ നിര അപ്പോഴും പുറത്ത് കൂടുന്നുണ്ടായിരുന്നു. പല ബാങ്കുകളുടെയും പ്രാധാന സ്ഥലങ്ങളിലെ എ.ടി.എമ്മുകളില്‍ 100, 50 രൂപ നോട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഉച്ചക്ക് മുമ്പ് തന്നെ കാലിയായി. എസ്.ബി.ടി മെയിന്‍ ബ്രാഞ്ചിനോട് അനുബന്ധിച്ച എ.ടി.എമ്മില്‍ മൂന്ന് തവണയാണ് പണം നിറച്ചത്. ചില്ലറ ക്ഷാമമായിരുന്നു മറ്റൊരു പ്രശ്നം. പല ബാങ്കുകളിലും 100, 50, 20, 10 നോട്ടുകള്‍ ഉച്ചക്ക് മുമ്പുതന്നെ തീര്‍ന്നിരുന്നു. പിന്നീട് 2000 രൂപ നോട്ടുകളാണ് മാറ്റിനല്‍കിയത്. അതുകൊണ്ടുതന്നെ 500, 1500, 2500 എന്നിങ്ങനെ പണംമാറ്റാന്‍ വന്നവര്‍ ബുദ്ധിമുട്ടുകയും ചെയ്തു. പല പോസ്റ്റ് ഓഫിസുകളിലും പണമത്തൊത്തതും ബുദ്ധിമുട്ടിച്ചു. ജനറല്‍ പോസ്റ്റ് ഓഫിസില്‍ റിസര്‍വ് ബാങ്കില്‍നിന്ന് പണമത്തെിയിട്ടില്ളെന്ന കാര്യം വെള്ളിയാഴ്ച ഉച്ചവരെയും എഴുതി പ്രദര്‍ശിപ്പിച്ചിരുന്നു. ജനറല്‍ പോസ്റ്റ് ഓഫിസിനെ ആശ്രയിക്കുന്ന മറ്റ് ശാഖകളിലെ പണവിതരണവും ഇതുമൂലം നടന്നില്ല. ബാങ്കുകളിലാകട്ടെ ടോക്കണ്‍ നല്‍കിയാണ് പണം മാറ്റിനല്‍കിയത്. പെരുമാതുറ, പുതുക്കുറിച്ചി പ്രദേശങ്ങളില്‍ ബാങ്കുകളിലെ തിരക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. നെയ്യാറ്റിന്‍കര മേഖലയിലെ ബാങ്കുകളില്‍ ഉച്ചവരെ നീണ്ടനിര അനുഭവപ്പെട്ടു. അതേസമയം, പണം മാറ്റിനല്‍കാന്‍ കമീഷന്‍ ഈടാക്കിയ സംഘങ്ങളും പല മേഖലകളിലും സജീവമാണ്. ചാലക്കമ്പോളവും പാളയം മാര്‍ക്കറ്റും അടക്കം ജില്ലയിലെ മറ്റ് കച്ചവടകേന്ദ്രങ്ങളും ആളൊഴിഞ്ഞ നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.