നെടുമങ്ങാട്: അപകടത്തത്തെുടര്‍ന്ന് അരക്കുതാഴെ തളര്‍ന്ന് എട്ടുവര്‍ഷമായി കിടക്കയില്‍ ജീവിതം തള്ളിനീക്കുകയാണ് വട്ടിയൂര്‍ക്കാവ് കാച്ചാണി ശ്രീഭവനില്‍ ബി.ലാല്‍കുമാര്‍ (50). റബര്‍ ടാപ്പിങ് തൊഴിലാളിയായ ലാല്‍കുമാറിന്‍െറ ജീവിതത്തില്‍ കരിനിഴല്‍ വീഴുന്നത് 2009ലാണ്. സമീപവാസിയുടെ പുരയിടത്തിലെ കുരുമുളക് പറിക്കാന്‍ മരത്തില്‍ കയറുന്നതിനിടെ പിടിവിട്ട് വീഴുകയായിരുന്നു. അന്നുമുതല്‍ തളര്‍ന്ന് കിടക്കയിലായി. വീഴ്ചയില്‍ സുഷുമ്ന നാഡിക്കേറ്റ ക്ഷതമാണ് തളര്‍ച്ചക്ക് കാരണം. കടം വാങ്ങിയും ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ നടത്തി. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത കുടുംബം കാച്ചാണിയിലെ വീടിന് വാടക നല്‍കാന്‍പോലും കഷ്ടപ്പെടുകയാണ്. പരസഹായമില്ലാതെ പ്രാഥമിക കൃത്യംപോലും നടത്താനാവാത്ത ഭര്‍ത്താവിനെ പരിചരിച്ചു കഴിയുകയാണ് ഭാര്യ ബിന്ദു. പഠനത്തില്‍ സമര്‍ഥനായ മൂത്തമകന്‍ അനന്തകൃഷ്ണന്‍െറ ഡിഗ്രി പഠനം സാമ്പത്തിക പരാധീനതമൂലം വഴിമുട്ടി. പഠനത്തിലും കവിതാ രചനയിലും മിടുക്കനായിട്ടും പഠനം തുടരാനാകാത്ത അനന്തകൃഷ്ണന്‍െറയും കാച്ചാണി സ്കൂള്‍ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിയായ ഇളയ മകന്‍ അതുല്‍ കൃഷ്ണയുടെയും ഭാവിയെക്കുറിച്ച് ആധിയിലാണ് ഈ കുടുംബം. സുമനസ്സുകളുടെ കൈത്താങ്ങല്ലാതെ മറ്റൊന്നുമില്ല ഇവര്‍ക്ക് പ്രതീക്ഷിക്കാന്‍. എസ്.ബി.ടി വട്ടിയൂര്‍ക്കാവ് ശാഖയിലെ അക്കൗണ്ട് നമ്പര്‍- 67099101712, ഐ.എഫ്.എസ്.സി എസ്.ബി.ടി 60000433. ഫോണ്‍ -9656391015.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.