വലിയതുറ: ഓട്ടോഡ്രൈവറെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. പാലപ്പൂര്‍ സ്വദേശികളായ രാജു എന്ന കുട്ടപ്പന്‍, അന്യന്‍ ദിലീപ് എന്ന ദിലീപ്, രതീഷ് എന്നിവരെയാണ് കോടതി ഹാജരാക്കി റിമാന്‍ഡ് ചെയ്ത്. അടുത്തദിവസം ഇവരെ കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പൊലീസ് പറഞ്ഞു. വെട്ടുകാട് ബലവാന്‍ നഗര്‍ തൈവിളാകം ടി.സി 32/597ല്‍ രംഗന്‍നാടാര്‍-രാജം ദമ്പതികളുടെ മകനായ രതീഷിനെയാണ് (27) ഇവര്‍ മൂന്നുപേരും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയത്. പ്രതികളുടെ സുഹൃത്തായ രതീഷിനെ രഹസ്യമായി ഫോണ്‍ ചെയ്ത് വിളിച്ചുവരുത്തി ആള്‍പ്പാര്‍പ്പില്ലത്ത പുരയിടത്തില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചുകൊന്ന ശേഷം കുഴിച്ചുമൂടുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഒന്നും സംഭവിക്കാത്ത രീതിയില്‍ ജീവിച്ച ഇവര്‍ പിടിയിലാകുന്നത് കൃത്യം നടന്ന് രണ്ട് മാസം പൂര്‍ത്തിയാകുന്ന ദിവസമാണ്. ഇവരില്‍ രതീഷ് ആദ്യം പിടിയിലാവുകയും ബാക്കി രണ്ടുപേര്‍ പിന്നീടുമാണ് പിടിയിലായത്. കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ളെന്ന് ഉറപ്പുവരുത്തിയശേഷമാണ് പൊലീസ് പ്രതികളെ സംഭവസ്ഥലത്തത്തെിച്ച് കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്തത്. കൃത്യം നടത്തിയവര്‍ വീണ്ടും മദ്യപാനവും ഗുണ്ടായിസവുമായി നടക്കുന്നതിനിടെയാണ് പൊലീസ് സംഘം പിടികൂടിയത്. ഫോറന്‍സിക് വിദഗ്ധരുടെയും തഹസില്‍ദാറുടെയും സാന്നിധ്യത്തില്‍ തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം പുറത്തെടുത്ത്. പ്രതികളില്‍ ഒരാളുടെ കുടുംബത്തിലെ സ്ത്രീയുമായി ഓട്ടോ ഡ്രൈവര്‍ക്കുണ്ടായിരുന്ന ബന്ധമാണ് കൊലപാതകകാരണമെന്ന് പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.