കാട്ടാക്കട: മദ്യവിരുദ്ധ സമിതി പ്രവര്‍ത്തകന്‍െറ വീടിനുനേരെ മാരകായുധങ്ങളുമായത്തെി ആക്രമണം നടത്തുകയും ചെന്നിയോട് പ്രദേശത്ത് മണിക്കൂറുകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേരെ കോടതി റിമാന്‍ഡ് ചെയ്തു. മാറനല്ലൂര്‍ വില്ളേജില്‍ ചെമ്പരി ചെന്നിയോട് രതീഷ് ഭവനില്‍ രതീഷ് (35), മാറനല്ലൂര്‍ വില്ളേജില്‍ ചെമ്പരി കൊടിവിള റോഡരികത്ത് വീട്ടില്‍ പ്രവീണ്‍ (27), മാറനല്ലൂര്‍ വില്ളേജില്‍ മേലാരിയോട് ദിലീപ് ഭവനില്‍ പ്രദീപ് കുമാര്‍ (30), മാറനല്ലൂര്‍ വില്ളേജില്‍ ചെന്നിയോട് രാജേഷ് ഭവനില്‍ രാജേഷ് (27) എന്നിവരെയാണ് കാട്ടാക്കട കോടതി റിമാന്‍ഡ് ചെയ്തത്. രതീഷ്, പ്രവീണ്‍ എന്നിവരെ അക്രമദിവസംതന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയപ്പോഴാണ് പ്രദീപ് കുമാറും രാജേഷും ചൊവ്വാഴ്ച കോടതിയില്‍ കീഴടങ്ങിയത്. ഞായറാഴ്ച രാത്രിയിലാണ് കൊലപാതക-കഞ്ചാവ് കേസുകളില്‍ പ്രതികളായ അഞ്ചംഗ സംഘം ചെന്നിയോട് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നാട്ടുകാരെ വിറപ്പിച്ചത്. അക്രമികളുടെ താണ്ഡവമറിഞ്ഞ് മാറനല്ലൂര്‍ എസ്.ഐ ഷിബുവിന്‍െറ നേതൃത്വത്തിലെ പൊലീസ് സംഘം രണ്ടു തവണ വന്നുപോയി. പൊലീസ് ജീപ്പ് വരുന്നത് കണ്ട് മറഞ്ഞിരിക്കുകയും പൊലീസ് പോയ ശേഷം വീണ്ടും നാട്ടുകാരെ വിറപ്പിച്ചും കൊണ്ടിരിക്കുകയായിരുന്നു. മദ്യവിരുദ്ധ സമിതി മുന്‍ പ്രവര്‍ത്തകന്‍ സാബു സി. നെല്‍സന്‍െറ വീടിനുനേരെ കല്ളേറു നടത്തിയ ശേഷം ജനല്‍ ചില്ലകള്‍ അടിച്ചുപൊട്ടിച്ചു. അക്രമണത്തെ തുടര്‍ന്ന് നെടുമങ്ങാട് ഡിവൈ.എസ്.പി ബിജു മോന്‍, കാട്ടാക്കട സി.ഐ അനുരൂപ് എന്നിവരുടെ നേതൃത്വത്തിലെ പൊലീസ് സംഘം സ്ഥലത്തത്തെി സ്ഥിതിഗതികള്‍ വിലയിരുത്തി. നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത വനിതാ മെഡിക്കല്‍ ഷോപ് ഉടമയുടെ മരണത്തിലും ബിഷപ് ഹൗസ് ആക്രമണക്കേസിലും കൊലപാതകക്കേസിലും, എട്ടുകിലോ കഞ്ചാവ് ഉള്‍പ്പെടെ പിടികൂടിയ കേസിലും പ്രതികളായവരാണ് ചെന്നിയോട് ഞായറാഴ്ച അക്രമം അഴിച്ചുവിട്ടത്. ഇതുസംബന്ധിച്ച് നിരവധി തവണ നാട്ടുകാര്‍ പരാതിപ്പെട്ടെങ്കിലും പൊലീസ് നടപടി സ്വീകരിച്ചിരുന്നില്ല. എന്നാല്‍, അടുത്തിടെ പുതിയ എസ്.ഐ ചാര്‍ജെടുത്തതോടെയാണ് ചെന്നിയോട്, മേലാരിയോട് പ്രദേശത്ത് ഗുണ്ടാവിളയാട്ടം നടത്തുന്ന അക്രമികളെ പിടികൂടാനായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.