മുന്നറിയിപ്പില്ലാതെ മാറ്റിസ്ഥാപിച്ച മദ്യവില്‍പനശാല പൂട്ടി

വിതുര: മുന്നറിയിപ്പില്ലാതെ മാറ്റിസ്ഥാപിച്ച മദ്യവില്‍പനശാല നാട്ടുകാരുടെ പ്രതിഷേധത്തെതുടര്‍ന്ന് പൂട്ടി. വിതുര കലുങ്ക് ജങ്ഷന് സമീപം ഇറയംകോട്ടേക്കുള്ള ഇടുങ്ങിയ റോഡിന്‍െറ അരികില്‍ സ്വകാര്യ കെട്ടിടത്തിലാണ് ഞായറാഴ്ച രാവിലെ 10ഓടെ ഒൗട്ട്ലെറ്റ് പ്രവര്‍ത്തനം തുടങ്ങിയത്. പൊന്മുടി സംസ്ഥാനപാതയില്‍ വിതുര ചന്തമുക്കിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ഒൗട്ട്ലെറ്റ് മുന്നറിയിപ്പ് കൂടാതെ, ഇറയംകോട്ടേക്ക് മാറ്റുകയായിരുന്നു. ഹൈവേകള്‍ക്ക് സമീപം പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മദ്യവില്‍പനശാലകള്‍ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റണമെന്ന കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ സ്ഥലത്തേക്ക് മാറ്റിയതെന്നാണ് കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍ (കെ.എസ്.ബി.സി) അധികൃതര്‍ അറിയിച്ചു. എന്നാല്‍, ഇടുങ്ങിയ റോഡിന്‍െറ വശത്ത് നാട്ടുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ മദ്യവില്‍പനശാല സ്ഥാപിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രതിഷേധം മുന്‍കൂട്ടി കാണാനോ ഇതുസംബന്ധിച്ച് അഭിപ്രായം ആരായാനോ ബന്ധപ്പെട്ടവര്‍ തയാറായില്ല. ഞായറാഴ്ച വില്‍പനശാല തുറന്ന് കച്ചവടം ആരംഭിച്ചപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. ഇതോടെ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേര്‍ വില്‍പനശാലക്ക് മുന്നില്‍ തടിച്ചുകൂടി. പ്രതിഷേധം കനത്തതോടെ വില്‍പന തടസ്സപ്പെട്ടു. മേലുദ്യോഗസ്ഥരുമായി ബന്ധപ്പെട്ടശേഷം ജീവനക്കാര്‍ കച്ചവടം തുടരേണ്ടതില്ളെന്ന് തീരുമാനിച്ചു. ശേഷവും പ്രതിഷേധവുമായി നിലയുറപ്പിച്ച നാട്ടുകാരെ പാലോട് സി.ഐയുടെ നേതൃത്വത്തില്‍ അനുനയിപ്പിച്ച് തിരിച്ചയക്കുകയായിരുന്നു. മദ്യവില്‍പനശാലയുടെ പ്രവര്‍ത്തനം പഴയസ്ഥലത്തുതന്നെ തുടരണേ എന്ന കാര്യമുള്‍പ്പെടെ വരുംദിവസങ്ങളില്‍ തീരുമാനിക്കുമെന്ന് കെ.എസ്.ബി.സി അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.