സി.ബി.എസ്.ഇ 10ാം ക്ളാസ് പരീക്ഷ; വിജയ ചരിത്രം ആവര്‍ത്തിച്ച് തലസ്ഥാനം

തിരുവനന്തപുരം: സി.ബി.എസ്.ഇ 10ാം ക്ളാസ് പരീക്ഷയില്‍ തലസ്ഥാനത്തെ സ്കൂളുകള്‍ക്ക് മികച്ച വിജയം. ഒട്ടുമിക്ക സ്കൂളുകളും നൂറുമേനി കൊയ്തു. പട്ടം കേന്ദ്രീയ വിദ്യാലയം 100 ശതമാനം വിജയം നേടി. 370 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 84പേര്‍ക്ക് മുഴുവന്‍ വിഷയത്തിനും എ വണ്‍ ലഭിച്ചു. നാലാഞ്ചിറ സര്‍വോദയ സ്കൂള്‍, കഴക്കൂട്ടം ജ്യോതിസ്സ് സെന്‍ട്രല്‍ സ്കൂള്‍ എന്നിവ 100 ശതമാനം വിജയം നേടി. കൊടുങ്ങാനൂര്‍ ഭാരതീയ വിദ്യാഭവനില്‍ പരീക്ഷയെഴുതിയ 150 പേരും വിജയിച്ചു. 23 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയത്തിനും എ വണ്‍ ലഭിച്ചു. വട്ടിയൂര്‍ക്കാവ്് സരസ്വതി വിദ്യാലയത്തില്‍ 334 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ എല്ലാവരും വിജയിച്ചു. 48 പേര്‍ക്ക് മുഴുവന്‍ വിഷയത്തിലും എ വണ്‍ ലഭിച്ചു. 110 കുട്ടികള്‍ക്ക് 90 ശതമാനം മാര്‍ക്കുണ്ട്്. പാങ്ങോട് കേന്ദ്രീയ വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളും വിജയിച്ചു. 161 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 46 കുട്ടികള്‍ എ വണ്‍ ഗ്രേഡ് നേടി. ആറ്റുകാല്‍ ചിന്മയ വിദ്യാലയയും100 ശതമാനം വിജയം നേടി. പൂജപ്പുര സെന്‍റ് മേരീസ് റെസിഡന്‍ഷ്യല്‍ സ്കൂള്‍ 100 ശതമാനം വിജയം നേടി. 24 പേര്‍ സി.ജി.പി.എ 10 നേടി. മുക്കോലയ്ക്കല്‍ സെന്‍റ് തോമസ് സെന്‍ട്രല്‍ സ്കൂള്‍ പരീക്ഷ എഴുതിയ മുഴുവന്‍ പേരും വിജയിച്ചു. 55 പേര്‍ സി.ജി.പി.എ 10 നേടി . നാലാഞ്ചിറ നവജീവന്‍ ബഥനി വിദ്യാലയത്തിന് സി.ബി.എസ്.ഇ 10ാം ക്ളാസ് പരീക്ഷയില്‍ 100 ശതമാനം വിജയം നേടി. പരീക്ഷ എഴുതിയ 176 പേരില്‍ 39 പേര്‍ എ ഗ്രേഡ് നേടി. 152 ഡിസ്റ്റിങ്ഷനും 24 ഫസ്റ്റ് ക്ളാസും നേടി. കുന്നുംപുറം ശാന്തിനികേതന്‍ സ്കൂളില്‍ 47 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ മുഴുവന്‍ പേരും വിജയിച്ചു. 24 കുട്ടികള്‍ക്ക് എ വണ്‍ ലഭിച്ചു. 43 പേര്‍ക്ക് ഡിസ്റ്റിങ്ഷന്‍ ലഭിച്ചു. നാലുപേര്‍ ഫസ്റ്റ് ക്ളാസോടെ വിജയിച്ചു. കൈമനം അമൃത വിദ്യാലയം ഇത്തവണയും100 ശതമാനം വിജയം നേടി. പട്ടം ആര്യ സെന്‍ട്രല്‍ സ്കൂളില്‍ 211 കുട്ടികള്‍ പരീക്ഷയെഴുതി. 49 പേര്‍ക്ക് എ വണ്‍ ലഭിച്ചു. 116 പേര്‍ 90 ശതമാനം നേടി. തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ 100 ശതമാനം വിജയം നേടി. 239 പേര്‍ പരീക്ഷയെഴുതിയതില്‍ 58 പേര്‍ എ വണ്‍ നേടി. 160 പേര്‍ക്ക് ഡിസ്റ്റിങ്ഷനുണ്ട്. ആക്കുളം ദ സ്കൂള്‍ ഓഫ് ദ ഗുഡ്ഷെപ്പേഡ് സി.ബി.എസ്.ഇ പരീക്ഷ എഴുതിയ 127 കുട്ടികളും വിജയിച്ചു. 33 പേര്‍ എല്ലാ വിഷയത്തിനും എ വണ്‍ നേടി. നെട്ടയം എ.ആര്‍.ആര്‍ പബ്ളിക് സ്കൂളിലെ പരീക്ഷ എഴുതിയ മുഴുവന്‍ പേരും വിജയികളായി. 111 പേര്‍ പരീക്ഷ എഴുതിയതില്‍ 19 പേര്‍ എ വണ്‍ കരസ്ഥമാക്കി. കുടപ്പനക്കുന്ന് മേരിഗിരി സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഇത്തവണയും100 ശതമാനം വിജയം നേടി. പോങ്ങുംമൂട് മേരിനിലയം സീനിയര്‍ സെക്കന്‍ഡറി സ്കൂളും100 ശതമാനം വിജയത്തിലത്തെി. 12 കുട്ടികള്‍ എ വണ്‍ നേടി. മലമുകള്‍ സെന്‍റ് ഷാന്താള്‍ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ 100 ശതമാനം വിജയം നേടി. കഴക്കൂട്ടം ഒൗവര്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ 100 ശതമാനം വിജയം നേടി. പരീക്ഷ എഴുതിയ 40 പേരും മികച്ച വിജയം കരസ്ഥമാക്കി. വെള്ളനാട് ശ്രീസത്യസായി ഇംഗ്ളീഷ് മീഡിയം സ്കൂള്‍ നൂറ് ശതമാനം വിജയവുമായി കഴിഞ്ഞ വര്‍ഷങ്ങളിലെ നേട്ടം ആവര്‍ത്തിച്ചു. നെയ്യാറ്റിന്‍കര ഡോ. ജി.ആര്‍ പബ്ളിക് സ്കൂളിനും നൂറുമേനി വിജയമുണ്ട്. 148 വിദ്യാര്‍ഥികളില്‍ 59 പേര്‍ 10 ഗ്രേഡ് പോയന്‍േറാടെ എ വണ്‍ നേടി. മറ്റുള്ളവര്‍ക്ക് 90 ശതമാനത്തിലേറെ മാര്‍ക്കുണ്ട്്. ചാവര്‍കോട് മദര്‍ ഇന്ത്യ സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ നൂറുമേനി വിജയം. ഏഴ് കുട്ടികള്‍ക്ക്് മുഴുവന്‍ വിഷയത്തിലും എ വണ്‍ ലഭിച്ചു. കാരമൂട് ബിഷപ് പെരേര മെമ്മോറിയല്‍ സ്കൂള്‍ 100 ശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 34 പേരും വിജയിച്ചു. ചാവര്‍കോട് മദര്‍ ഇന്ത്യാ സീനിയര്‍ സെക്കന്‍ഡറി സ്കൂളിനും 100 ശതമാനം വിജയം. പരീക്ഷയെഴുതിയ 46 പേരും വിജയിച്ചു. വെള്ളനാട് സത്യസായി ഇംഗ്ളീഷ് മീഡിയം സ്കൂള്‍ 100 ശതമാനം വിജയം നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.