തിരുമലയില്‍ തസ്കരവിളയാട്ടം; 31,000 രൂപ കവര്‍ന്നു

തിരുവനന്തപുരം: നഗരത്തെ നടുക്കി തിരുമലയില്‍ തസ്കരവിളയാട്ടം. രണ്ട് കടകളില്‍ നിന്ന് 31,000ത്തോളം രൂപ കവര്‍ന്നു. നാല് കടകളില്‍ മോഷണശ്രമവുമുണ്ടായി. വെള്ളിയാഴ്ചയാണ് മുസ്ലിം പള്ളിക്ക് സമീപം എസ്.എസ്. ഫ്രൂട്ട്സ് ആന്‍ഡ് വെജിറ്റബ്ള്‍സിലും, സമീപത്തെ സിതാര ഫാന്‍സിയിലും മോഷണം നടന്നത്. എസ്.എസ്. ഫ്രൂട്ട്സ് ആന്‍ഡ് വെജിറ്റബ്ള്‍സില്‍നിന്ന് 30,000 രൂപയും ഫാന്‍സിസ്റ്റോറില്‍നിന്ന് 1000 രൂപയും കവര്‍ന്നു. തിരുമല സ്വദേശിയായ അബ്ദുല്‍ സലാമിന്‍െറ ഉടമസ്ഥതയില്‍ ഉള്ളതാണ് ഫ്രൂട്ട്സ് സ്റ്റോര്‍. സമീപത്തെ ഹോട്ടല്‍, രണ്ട് മുറുക്കാന്‍കട, ഫാന്‍സി സ്റ്റോര്‍ തുടങ്ങിയ ഇടങ്ങളിലാണ് മോഷണ ശ്രമം നടന്നത്. ഓടിളക്കിയും ഷട്ടര്‍ തുറന്നുമാണ് മോഷണത്തിന് ശ്രമിച്ചത്. എന്നാല്‍, നാല് കടകളില്‍ മാത്രമാണ് മോഷണ ശ്രമം ഉണ്ടായതെന്നും ഒരു കടയില്‍നിന്നുമാത്രമാണ് പണം കവര്‍ന്നതെന്നുമാണ് പൂജപ്പൂര പൊലീസ് പറയുന്നത്. റോഡ് വീതികൂട്ടലിന്‍െറ ഭാഗമായി ഏറ്റെടുക്കല്‍ ഭീഷണി നേരിടുന്ന കടകളായതിനാല്‍ പൊട്ടിപ്പൊളിഞ്ഞ മേല്‍ക്കൂരകള്‍ പുതുക്കി പണിഞ്ഞിട്ടില്ല. ഇതു മുതലാക്കിയാണ് മോഷ്ടാവ് എത്തിയതെന്ന് പൊലീസ് പറയുന്നു. ഒരാള്‍തന്നെയാണ് മോഷണത്തിനും മോഷണശ്രമത്തിനു പിന്നിലെന്നും ഇയാളെ പിടികൂടാനുള്ള നടപടികള്‍പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.