ആറ്റിങ്ങലില്‍ പിഴക്കാത്ത കണക്ക്

തിരുവനന്തപുരം: സംവരണമണ്ഡലത്തില്‍ ഇടതുമുന്നണിയുടെ കണക്കുകള്‍ പിഴച്ചില്ല. പ്രചാരണത്തിന്‍െറ ഒരുഘട്ടത്തിലും അവര്‍ ജയപരാജയങ്ങളെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ഭൂരിപക്ഷം എത്രത്തോളമുണ്ടാകും എന്നു മാത്രമാണ് എല്‍.ഡി.എഫ് കണക്കുകൂട്ടിയത്. ഇതുശരിവെക്കുന്ന വിജയം നേടുകയും ചെയ്തു. സിറ്റിങ് എം.എല്‍.എയായ അഡ്വ. ബി. സത്യന്‍ 2011ല്‍ നേടിയത് 63,558 വോട്ടാണ്. 30,065 വോട്ടിന്‍െറ ഭൂരിപക്ഷം. ഇക്കുറി, ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെതിരായ അഴിമതി ആരോപണങ്ങള്‍ക്കൊപ്പം മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപദ്ധതികളും ജനങ്ങളിലത്തെിക്കാന്‍ അവര്‍ക്കു സാധിച്ചു. പ്രചാരണത്തിന് കൃത്യമായ രൂപരേഖയും ചിട്ടയായ പ്രവര്‍ത്തനങ്ങളും കൂടിയായപ്പോള്‍ സത്യന് ലഭിച്ച വോട്ടുകളുടെ എണ്ണം 72,808ഉം ഭൂരിപക്ഷം 40,383ഉം ആയി. വോട്ടുകളുടെ എണ്ണത്തില്‍ 9,250ഉം ഭൂരിപക്ഷത്തില്‍ 10,318 ന്‍െറയും വര്‍ധന. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ നേടിയ തിളക്കമാര്‍ന്ന വിജയം ഇടതുമുന്നണിക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.