കാട്ടാക്കട: ശക്തമായ കാറ്റിലും മഴയിലും തെക്കന്‍ മലയോര മേഖലയില്‍ വ്യാപക നാശം. കാട്ടാക്കട, കുറ്റിച്ചല്‍, പൂവച്ചല്‍, കള്ളിക്കാട്, വെള്ളനാട്, ആര്യനാട് മേഖലകളില്‍ കൃഷയിടങ്ങളില്‍ വെള്ളം കയറി വന്‍തോതില്‍ കൃഷി നശിച്ചു. നഷ്ടം ഇനിയും ഉയരുമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. പഞ്ചായത്തിലെ മംഗലയ്ക്കലില്‍ ഭഗവതിവിലാസം വീട്ടില്‍ തങ്കപ്പന്‍നായരുടെ ആയിരത്തോളം കുലച്ചവാഴകള്‍ ഒടിഞ്ഞുവീണു. പഞ്ചായത്തിലെ കൊല്ളോട്, കിള്ളി, കാവുംപുറം , കൊറ്റമ്പള്ളി , മംഗലയ്ക്കല്‍, പ്ളാവൂര്‍, പ്രദേശങ്ങളിലെ ഏലാകളില്‍ വെള്ളം കയറി വന്‍ നാശമുണ്ടായി. ഇവിടങ്ങളില്‍ കൂടുതലും വാഴ, മരിച്ചീനി, ഇഞ്ചി, ചേമ്പ് കൃഷികളാണ് ചെയ്തിരുന്നത്. ഒരുകോടിയിലേറെ രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍, കുറ്റിച്ചല്‍ പഞ്ചായത്തില്‍ പരുത്തിപ്പള്ളി, നിലമ, തുമ്പോട്ടുകോണം, വാഴപ്പള്ളി, കോട്ടൂര്‍, പറക്കച്ചണം, എരുമക്കുഴി, ഉത്തരംകോട് ഭാഗങ്ങളിലും വെള്ളം കയറി. പലയിടങ്ങളിലും റബര്‍ മരങ്ങളും ഒടിഞ്ഞുവീണിട്ടുണ്ട്. ആര്യനാട് പഞ്ചായത്തിലെ കണിയാകുഴി, ഇറവൂര്‍, പള്ളിവേട്ട, അയിത്തി, ഈഞ്ചപ്പുരി, കാനക്കുഴി പാലൈക്കോണം പ്രദേശങ്ങളിലെ ഏലാകളിലും വെള്ളം കയറി. കണിയാകുഴിയില്‍ കാറ്റില്‍ വന്‍തോതില്‍ വാഴകള്‍ ഒടിഞ്ഞുവീണിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.