പൊന്മന കാട്ടില്‍ മേക്കതില്‍ ക്ഷേത്രമൂലസ്ഥാനം മണ്ണിനടിയിലായി

പന്മന: തിങ്കളാഴ്ച രാത്രി മുതല്‍ പെയ്യുന്ന മഴയില്‍ പന്മനയുടെ വിവിധ ഭാഗങ്ങളില്‍ പരക്കെ നാശം. മണ്ണിടിഞ്ഞും മരങ്ങള്‍വീണും വൈദ്യുതി ലൈന്‍ പൊട്ടി വീണും കിണര്‍ ഇടിഞ്ഞ് താഴ്ന്നുമാണ് ദുരിതം വിതച്ചത്. പൊന്മനയില്‍ കെ.എം.എം.എല്‍ ഖനനം ചെയ്ത മണ്ണിടിഞ്ഞ് വീണ് ക്ഷേത്രം മണ്ണിനടിയിലായി. പൊന്മന കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തിന്‍െറ മൂലസ്ഥാനമായ മാലയില്‍ ഗുരുക്ഷേത്രമാണ് പകുതിയോളം മണ്ണിനടിയിലായത്. ക്ഷേത്രത്തിന് പിന്നിലായി മലപോലെ കൂട്ടിയിട്ടിരുന്ന മണ്ണ് ഒഴുകിയിറങ്ങിയാണ് നാലുഭാഗവും മതില്‍കെട്ടിയ ക്ഷേത്രം മണ്ണുമൂടാന്‍ കാരണം. ക്ഷേത്രം തുറക്കാനോ പൂജ ചെയ്യാനോ കഴിയാത്ത സ്ഥിതിയാണ്. കമ്പനി അധികൃതര്‍ എക്സ്കവേറ്റര്‍ ഉപയോഗിച്ച് കുറേയൊക്കെ നീക്കിയെങ്കിലും ശക്തമായി മഴ പെയ്താല്‍ മണ്ണ് വീണ്ടും ഒഴുകിയിറങ്ങുന്ന നിലയിലാണ്. പന്മന മാവേലി പുലത്തറ കിഴക്കതില്‍ റഷീദിന്‍െറ വീട്ടിലെ കിണര്‍ ഇടിഞ്ഞ് താഴ്ന്നു. ചൊവ്വാഴ്ച രാവിലെ 10.30ഓടെയാണ് 13 തൊടി താഴ്ചയുള്ള കിണര്‍ ഇടിഞ്ഞത്. പന്മന മേക്കാട് കമ്പനിയില്‍നിന്ന് ഒഴുകിയത്തെുന്ന മലിനജലം ഓടവഴി സമീപവീടുകളിലേക്ക് ഒഴുകിയിറങ്ങിയത് പ്രതിഷേധത്തിനിടയാക്കി. ടി.എസ് കനാലിലേക്ക് വെള്ളം ഒഴുകുന്ന വലിയ ഓടയില്‍നിന്നാണ് വെള്ളം നിറഞ്ഞ് സമീപവീടുകളില്‍ നിറഞ്ഞത്. പഞ്ചായത്തംഗത്തിന്‍െറ നേതൃത്വത്തില്‍ മോട്ടോര്‍ വെച്ച് പമ്പുചെയ്താണ് പ്രശ്നം പരിഹരിച്ചത്. മരക്കൊമ്പുകള്‍ വീണ് ലൈനുകള്‍ പൊട്ടിയതുകാരണം പലയിടത്തും വൈദ്യുതിബന്ധവും തകരാറിലായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.