തിരുവനന്തപുരം: ജില്ലയില്‍ പോളിങ് സാമഗ്രികളുടെ വിതരണത്തിന് വിപുല ക്രമീകരണം. പോളിങ് ഉദ്യോഗസ്ഥരുടെ ജോലിഭാരം ലഘൂകരിക്കുന്ന രീതിയിലാണ് സജ്ജീകരണങ്ങള്‍. മുന്‍കാലങ്ങളില്‍ പോളിങ് ഉദ്യോഗസ്ഥര്‍ രാവിലെ ഏഴിനുതന്നെ വിതരണകേന്ദ്രങ്ങളില്‍ എത്തണമായിരുന്നു. എന്നാല്‍, അതില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി രാവിലെ 10ന് എത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. അതേസമയം, രാവിലെ ഏഴിന് തന്നെ കൗണ്ടറുകള്‍ തുറക്കും. എട്ടിന് സെക്ടറല്‍ ഓഫിസര്‍മാര്‍ എത്തുകയും പോളിങ് കിറ്റുകള്‍ ശേഖരിക്കുകയും ചെയ്യും. പത്തിന് എത്തുന്ന പോളിങ് ഉദ്യോഗസ്ഥര്‍ പോസ്റ്റിങ് ഓര്‍ഡര്‍ വാങ്ങണം. കൗണ്ടറുകളില്‍ നിന്ന് വോട്ടുയന്ത്രവും വിവിപാറ്റ് മെഷീന്‍ ഉള്ള ബൂത്തുകളില്‍ അവയും ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് ഉച്ചക്ക് 1.30 ന് ശേഷം ബൂത്തുകളിലേക്ക് പോകാം. 15ന് രാവിലെ ഏഴുമുതല്‍ വൈകീട്ട് മൂന്ന് വരെയും 16 ന് വൈകീട്ട് ആറു മുതല്‍ 12 വരെയും വിതരണകേന്ദ്രങ്ങളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കാന്‍റീന്‍ പ്രവര്‍ത്തിക്കും. കൂടാതെ പോളിങ് സ്റ്റേഷനിലേക്ക് പോകുന്ന ഉദ്യോഗസ്ഥരുടെ സൗകര്യാര്‍ഥം ജയില്‍ വകുപ്പ് ജയില്‍ചപ്പാത്തിയും ഏര്‍പ്പെടുത്തും. വിതരണകേന്ദ്രങ്ങളില്‍ കൗണ്ടറുകള്‍ക്കുപുറമേ അഞ്ച് ഫെസിലിറ്റേഷന്‍ സെന്‍ററുകളും സജ്ജമാക്കിയിട്ടുണ്ട്. പോളിങ് ബൂത്ത്, ഒപ്പമുള്ള പോളിങ് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍, ഫോണ്‍ നമ്പര്‍ എന്നിവ എസ്.എം.എസ് ആയി ലഭ്യമാക്കും. മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ കൈപ്പുസ്തകവും തയാറാക്കിയിട്ടുണ്ട്. സാമഗ്രികള്‍ ഏറ്റുവാങ്ങിയ ശേഷം വൈകീട്ട് നാലിനുള്ളില്‍ പോളിങ് ഉദ്യോഗസ്ഥരെ അതത് ബൂത്തുകളിലത്തെിക്കാനും വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 85 ഓളം സാമഗ്രികള്‍ ഉള്‍പ്പെടുന്ന പോളിങ് കിറ്റ് സെക്ടറല്‍ ഓഫിസര്‍മാര്‍ നേരിട്ട് പോളിങ് ബൂത്തുകളിലത്തെിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.