യന്ത്രപ്പക്ഷി ഇതാ കണ്‍മുന്നില്‍; അദ്ഭുതംകൂറി കുരുന്നുകള്‍

തിരുവനന്തപുരം: ദിവസവും നിരവധി തവണ നഗരത്തിലെ തങ്ങളുടെ കൂരക്ക് മുകളിലെ ആകാശത്തിലൂടെ കളിപ്പാട്ടവലുപ്പത്തില്‍ പറന്നുപോയ വിമാനം തൊട്ടുമുന്നില്‍ കണ്ടപ്പോള്‍ അതിന്‍െറ ഭീമാകാരരൂപം നോക്കി കുരുന്നുകള്‍ അന്തംവിട്ടു. വിമാനത്തിനുള്ളില്‍ ഓടിക്കയറിയും തൊട്ടുനോക്കിയും കുരുന്ന് കണ്ണുകള്‍ അദ്ഭുതം കൂറി. നഗരത്തിലെ ചേരിയിലെ കുട്ടികള്‍ക്കായി സംസ്ഥാന ശിശുക്ഷേമസമിതി സംഘടിപ്പിച്ച ‘പുനര്‍ജനി’ അവധിക്കാല ക്യാമ്പിനോടനുബന്ധിച്ചാണ് ഇവര്‍ക്ക് വിമാനത്തിനുള്ളില്‍ കയറാനുള്ള അവസരം ലഭിച്ചത്. ക്യാബിന്‍ സീറ്റ്, കോക്പിറ്റ് എന്നിവയെല്ലാം നേരില്‍ കണ്ട കുട്ടികള്‍ ഇതിന്‍െറ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. വിമാനം അടുത്തുകാണാന്‍ അവസരമൊരുക്കിയവര്‍ക്ക് സ്നേഹത്തിന്‍െറ ഭാഷയില്‍ കുരുന്നുകള്‍ നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. രാജാജി നഗര്‍, കരിമഠം, പൗണ്ട്കടവ് എന്നിവിടങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത 49 കുട്ടികള്‍ക്കാണ് ചാക്കയിലെ എയര്‍ഇന്ത്യാ എക്സ്പ്രസിന്‍െറ ഹാങ്ങര്‍ യൂനിറ്റിലത്തെി വിമാനം കാണാനുള്ള അവസരം ലഭിച്ചത്. ചൊവ്വാഴ്ച രാവിലെ 10ഓടെ കലക്ടര്‍ ബിജു പ്രഭാകറിനൊപ്പമാണ് കുട്ടികള്‍ എത്തിയത്. ഹാങ്ങര്‍ യൂനിറ്റില്‍ എത്തിയ കുട്ടികളെ എയര്‍ ഇന്ത്യ എക്സ്പ്രസ് ചീഫ് ഓഫ് എന്‍ജിനീയറിങ് എ.കെ. ജയിന്‍, എയര്‍ ഇന്ത്യയുടെ എയര്‍പോര്‍ട്ട് മാനേജര്‍ ബാലകൃഷ്ണന്‍, സ്റ്റേഷന്‍ മാനേജര്‍ എന്‍. കണ്ണന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അമേരിക്കയിലെ ബോയിങ് കമ്പനിയില്‍നിന്ന് പുതുതായി ഇന്ത്യാ എക്സ്പ്രസ് വാങ്ങിയ വിമാനത്തിലാണ് കുട്ടികള്‍ കയറിയത്. എയര്‍ ഇന്ത്യ ജീവനക്കാരായ നിതു, അസി. മാനേജര്‍ മേഴ്സി, വരുണ്‍ എന്നിവര്‍ കുട്ടികളുടെ സംശയത്തിന് മറുപടി നല്‍കി. ശിശുക്ഷേമ സമിതിയിലെ ജീവനക്കാരായ പദ്മകുമാര്‍, ജയകുമാര്‍, ഷാജഹാന്‍ തുടങ്ങിയവരും കുട്ടികള്‍ക്കൊപ്പമത്തെിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.