വെഞ്ഞാറമൂട്: കൈകുഞ്ഞുമായി ബൈക്കില്‍ സഞ്ചരിച്ചിരുന്ന ദമ്പതികളെ ബൈക്കില്‍ പിന്തുടര്‍ന്ന് ചവിട്ടിവീഴ്ത്തി അഞ്ചുപവന്‍ തൂക്കമുള്ള മാലകവര്‍ന്നു. ആലംകോട് ആല്‍ത്തറമൂട് കോട്ടക്കല്‍ ലാല്‍ ഭവനില്‍ മോഹന്‍ലാല്‍ (33), ഭാര്യ രഞ്ജിനി (24), ഇവരുടെ മൂന്നുവയസ്സുള്ള മകന്‍ അക്ഷയ് എന്നിവര്‍ക്കാണ് പരിക്ക്. വെള്ളിയാഴ്ച രാത്രി 9.30ഓടെ ആറ്റിങ്ങല്‍ -വാമനപുരം റോഡില്‍ വാഴ്വേലിക്കോണത്താണ് സംഭവം. ആലംകോട്ടുള്ള വീട്ടില്‍നിന്ന് വാമനപുരം ആനച്ചലിലെ വീട്ടിലേക്ക് വരുമ്പോള്‍ ഇവര്‍ സഞ്ചരിച്ച ബൈക്കിനെ മറ്റൊരു ബൈക്കില്‍ പിന്തുടര്‍ന്ന രണ്ടംഗസംഘമാണ് ആക്രമിച്ചത്. മൂവരും റോഡില്‍ തെറിച്ചുവീണു. ഈ തക്കത്തിന് സംഘം രഞ്ജിനിയുടെ മാല പൊട്ടിച്ചുകടന്നു. നാട്ടുകാര്‍ എത്തിയപ്പോഴേക്കും മോഷ്ടാക്കള്‍ കടന്നു. മൂവരേയും വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ നില ഗുരുതരമാണ്. വെഞ്ഞാറമൂട് സ്റ്റേഷന്‍ പരിധിയില്‍ സമീപ ദിവസങ്ങളില്‍ ബൈക്കിലത്തെി പിടിച്ചുപറി പതിവാണ്. ഒരാഴ്ച മുമ്പ് വാമനപുരം ആശുപത്രി മുക്കിനുസമീപം സ്കൂട്ടര്‍ യാത്രികയുടെ മാല ബൈക്കില്‍ പിന്തുടര്‍ന്ന് പൊട്ടിച്ചു കടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.