തിരുവനന്തപുരം: ‘എന്‍െറനഗരം സുന്ദരനഗരം’ പദ്ധതിയുമായി ബന്ധപ്പെട്ട് കോര്‍പറേഷന്‍െറ നേതൃത്വത്തതില്‍ ഇ-വേസ്റ്റ് ശേഖരണം തുടങ്ങി. പൊട്ടിയതും, പൊട്ടാത്തതുമായ കണ്ണാടിക്കുപ്പികള്‍, ഗ്ളാസുകള്‍, കണ്ണാടികള്‍ എന്നിവയും ഇലക്ട്രോണിക് മാലിന്യവും മാറ്റുന്നതിന് നഗരസഭ ഏര്‍പ്പെടുത്തിയ സ്പെഷല്‍ ഡ്രൈവിന്‍െറ ഭാഗമായാണ് ശേഖരണം നടത്തിയത്. പൂജപ്പുര മൈതാനം, ജഗതി മൈതാനം, പുത്തരിക്കണ്ടം മൈതാനം എന്നിവിടങ്ങളിലെ പ്രത്യേക കൗണ്ടറുകളിലൂടെ 10 ടണ്‍ മാലിന്യമാണ് ശേഖരിച്ചത്. ഒരു ടണ്‍ ഇ-മാല്യന്യവും ഒമ്പത് ടണ്‍ കുപ്പി, പൊട്ടിയ കുപ്പികള്‍ എന്നിവയും ശേഖരിച്ചു. ഇതു സ്ഥിരംസംവിധാനമാക്കാനാണ് തീരുമാനമെന്ന് മേയര്‍ വി.കെ. പ്രശാന്ത് അറിയിച്ചു. ഇ-മാലിന്യം ക്ളീന്‍ കേരള കമ്പനിക്ക് നല്‍കും. കുപ്പി മാലിന്യം കോര്‍പറേഷന്‍ ഏര്‍പ്പെടുത്തിയ സ്വകാര്യ സംരംഭകന്‍ റീസൈക്ളിങ്ങിനായി തമിഴ്നാട്ടിലേക്കും കൊണ്ടുപോകും. നഗരസഭയുടെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫിസുകള്‍ വഴി എല്ലാ മാസവും കുപ്പി മാലിന്യം ശേഖരിക്കുതിനുള്ള സൗകര്യമൊരുക്കും. തീയതികള്‍ മാധ്യമങ്ങളിലൂടെ മുന്‍കൂട്ടി അറിയിക്കും. ആറുമാസത്തിലൊരിക്കല്‍ ഇ-മാലിന്യവും ശേഖരിക്കും. പൊതുസ്ഥലങ്ങളില്‍ കൂടികിടക്കുന്നതും, ഓടകള്‍, ചവര്‍കൂനകള്‍ മറ്റു സ്ഥലങ്ങളില്‍ കൂടിക്കിടക്കുന്നതുമായ കണ്ണാടിക്കുപ്പികള്‍, ഗ്ളാസുകള്‍, കണ്ണാടികള്‍, ഇലക്ട്രോണിക് മാലിന്യം എന്നിവ കോര്‍പറേഷന്‍ തൊഴിലാളികളെ ഉപയോഗിച്ചും ശേഖരിച്ചുവരുകയാണ്. എല്ലാത്തരം മാലിന്യവും പരിപാലിക്കുന്നതിനുള്ള സംവിധാനം കോര്‍പറേഷന്‍ ഒരുക്കുന്നുണ്ട്. പൊതുജനം ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മാലിന്യം പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നത് ഒഴിവാക്കി നഗരശുചീകരണ പ്രവര്‍ത്തനങ്ങളില്‍ കോര്‍പറേഷനുമായി സഹകരിക്കണമെന്നും മേയര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.