മതേതര ഐക്യം കാലഘട്ടത്തിന്‍െറ ആവശ്യം –ജംഇയ്യതുല്‍ ഉലമ

നെടുമങ്ങാട്: അധികാരത്തിന്‍െറ തണലില്‍ രാജ്യത്തെ ശിഥിലപ്പെടുത്താന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ ശക്തികളുടെ മുന്നേറ്റത്തെ തടഞ്ഞുനിര്‍ത്താന്‍ മതേതര ശക്തികള്‍ ഒരുമിച്ച് നില്‍ക്കേണ്ടത് കാലഘട്ടത്തിന്‍െറ ആവശ്യമാണെന്ന് ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ വജ്രജൂബിലി സ്വാഗത സംഘ രൂപവത്കരണ യോഗം അഭിപ്രായപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ ചൊവ്വാഴ്ച തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ നടത്തുന്ന ‘ഫാസിസത്തിനെതിരെ മതേതര ജനാധിപത്യ കൂട്ടായ്മ’ക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു. ജമാഅത്ത് ഫെഡറേഷന്‍ പ്രസിഡന്‍റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. എസ്.എച്ച് ത്വാഹിര്‍ മൗലവി അധ്യക്ഷത വഹിച്ചു. ജംഇയ്യതുല്‍ ഉലമ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയര്‍മാനായി എസ്.എച്ച്. ത്വാഹിര്‍ മൗലവിയെയും ജനറല്‍ കണ്‍വീനറായി പനവൂര്‍ അബ്ദുല്‍ സലാം ഹാജിയേയും ജം ഇയ്യതുല്‍ ഉലമ താലൂക്ക് സെക്രട്ടറിയായി തൊളിക്കോട് മുഹ്യുദ്ദീന്‍ മൗലവിയെയും തെരഞ്ഞെടുത്തു. പാങ്ങോട് എ. കമറുദ്ദീന്‍ മൗലവി, പുലിപ്പാറ റഹ്മത്തുല്ലാ മൗലവി, സയ്യിദ് മുത്തുക്കോയ തങ്ങള്‍, കടുവയില്‍ എ.എം. ഇര്‍ഷാദ് ബാഖവി, വാമനപുരം നിസാറുദ്ദീന്‍ ബാഖവി, മുണ്ടക്കയം ഹുസൈന്‍ മൗലവി, കരമന മാഹീന്‍, വണ്ടിപ്പുര സുലൈമാന്‍, പുല്ലമ്പാറ താജുദ്ദീന്‍, സലീമുല്‍ ഹാദി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.