വിളപ്പില്‍ശാല പ്ളാന്‍റ് മാറ്റി സ്ഥാപിക്കല്‍ : 10 ഏക്കര്‍ 15 ദിവസത്തിനകം കണ്ടത്തൊന്‍ തീരുമാനം

തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവ് പ്രകാരം വിളപ്പില്‍ശാല മാലിന്യസംസ്കരണ പ്ളാന്‍റ് മാറ്റി സ്ഥാപിക്കുന്നതിനു പകരം സ്ഥലം കണ്ടത്തൊന്‍ തീരുമാനം.15 ദിവസത്തിനകം നഗരപരിധിക്കുള്ളില്‍ 10 ഏക്കര്‍ സ്ഥലം കണ്ടത്തൊനാണ് ഇതിനായി കോടതി നിര്‍ദേശ പ്രകാരം രൂപവത്കരിച്ച കര്‍മസമിതിയുടെ ആദ്യയോഗം തീരുമാനിച്ചത്. ഇതിനുപുറമെ പ്ളാന്‍റ് മാറ്റി സ്ഥാപിക്കാന്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങളുണ്ടോയെന്നതടക്കമുള്ള പരിശോധനകളും പൂര്‍ത്തിയാക്കും. യോഗതീരുമാന പ്രകാരം കര്‍മസമിതി അംഗങ്ങള്‍ വിളപ്പില്‍ശാല പ്ളാന്‍റും സന്ദര്‍ശിച്ചു. ഡോ. ബാബു അമ്പാട്ട് (സെന്‍ട്രല്‍ എന്‍വയണ്‍മെന്‍റ് ഡയറക്ടറേറ്റ്), രാജ്കുമാര്‍ (കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്), ദിലീപ്കുമാര്‍ (സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്), ഡോ. ജയ (കേരള സര്‍വകലാശാല എന്‍വയണ്‍മെന്‍റല്‍ സ്റ്റഡീസ്), എം. നിസാറുദ്ദീന്‍ (കോര്‍പറേഷന്‍ സെക്രട്ടറി), സി.എം. സുലൈമാന്‍ (കോര്‍പറേഷന്‍ എന്‍ജിനീയര്‍), ഡോ. സി. ഉമ്മുസെല്‍മ (കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍) എന്നിവരടങ്ങുന്ന സംഘമാണ് പ്ളാന്‍റ് സന്ദര്‍ശിച്ചത്. ഡോ. ബാബു അമ്പാട്ടിനെ കര്‍മസമിതിയുടെ ചെയര്‍മാനും കോര്‍പറേഷന്‍ എന്‍ജിനീയര്‍ സി.എം. സുലൈമാനെ കണ്‍വീനറുമായി തെരഞ്ഞെടുത്തു. തുടര്‍നടപടികള്‍ കര്‍മസമിതിയാവും കൈക്കൊള്ളുക. കണ്ടത്തെുന്ന സ്ഥലം മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ക്കും പരിസ്ഥിതിക്കും അനുയോജ്യമായിരിക്കണമെന്നും ജനവാസ കേന്ദ്രമായിരിക്കരുതെന്നും പ്രത്യേക നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. സ്ഥലം കണ്ടത്തെിയാല്‍ കര്‍മസമിതി അംഗങ്ങള്‍ പരിശോധിച്ച് പ്ളാന്‍റ് സ്ഥാപിക്കാന്‍ അനുയോജ്യമാണോയെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പരിശോധനയും റിപ്പോര്‍ട്ട് സമര്‍പ്പണവും 15 ദിവസത്തിനകം പൂര്‍ത്തിയാക്കും. സ്ഥലം കണ്ടത്തൊന്‍ നഗരവാസികള്‍ക്കും അവസരം നല്‍കിയിട്ടുണ്ട്. 2000ത്തിലാണ് നഗരമാലിന്യം സംസ്കരിക്കാന്‍ കോര്‍പറേഷന്‍ വിളപ്പില്‍ശാലയില്‍ മാലിന്യ സംസ്കരണ പ്ളാന്‍റ് ആരംഭിച്ചത്. പരിസ്ഥിതി മലിനീകരണത്തിന്‍െറ പേരില്‍ ജനകീയ പ്രക്ഷോഭം രൂക്ഷമായപ്പോള്‍ 2011 ഡിസംബറില്‍ പ്ളാന്‍റ് അടച്ചുപൂട്ടി. ശേഷം മാലിന്യ സംസ്കരണത്തിന് വിവിധ പദ്ധതികള്‍ നടപ്പാക്കിയെങ്കിലും ഫലം കണ്ടില്ല. ഉറവിട മാലിന്യ സംസ്കരണ പദ്ധതി പ്രോത്സാഹിപ്പിച്ചതുകൊണ്ടു മാത്രം നഗരത്തിലെ മാലിന്യ പ്രശ്നം പൂര്‍ണമായി പരിഹരിക്കാന്‍ കഴിയില്ളെന്നാണ് കോര്‍പറേഷന്‍െറ വിലയിരുത്തല്‍. പൊതുസ്ഥലത്ത് തള്ളുന്ന മാലിന്യം സംസ്കരിക്കാന്‍ മാര്‍ഗമില്ലാതെ കോര്‍പറേഷന്‍ ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. 2015 സെപ്റ്റംബര്‍ 30നാണ് വിളപ്പില്‍ശാല ചവര്‍ ഫാക്ടറി അടച്ചുപൂട്ടണമെന്നും മാലിന്യം നീക്കംചെയ്യണമെന്നും ഹരിത ¥്രെടബ്യൂണല്‍ വിധിയുണ്ടായത്. വിധിക്കെതിരെ കോര്‍പറേഷന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജി മാസങ്ങള്‍ക്കു മുമ്പു തള്ളുകയും വിളപ്പില്‍ശാല പ്ളാന്‍റ് നഗരപരിധിക്കുള്ളില്‍ മാറ്റി സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.