യുവാക്കളെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍

തിരുവനന്തപുരം: മുട്ടട മാടന്‍കോവില്‍ ലെയിനില്‍ യുവാക്കളെ വെട്ടിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ രണ്ടുപേരെ ഷാഡോ പൊലീസ് പിടികൂടി. കവടിയാര്‍ ടി.ടി.സിക്ക് സമീപം ബിനു എന്ന രാജേഷ് (30), മണ്‍വിള കൈരളി നഗര്‍ സുബ്രഹ്മണ്യക്ഷേത്രത്തിന് സമീപം താമസിക്കുന്ന കൊച്ചുകണ്ണന്‍ എന്ന രാജീവ് (30) എന്നിവരെയാണ് മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. ശ്രീകാര്യം ചെറുവയ്ക്കല്‍ സ്വദേശികളായ ശാലു വി. നായര്‍, ഇയാളുടെ സുഹൃത്ത് ജയകുമാര്‍ എന്നിവരെ മുട്ടട മാടന്‍കോവിലിന് സമീപത്തുവെച്ച് ഓട്ടോയിലത്തെിയ സംഘം വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു. കളഞ്ഞുകിട്ടിയ സിമ്മും ഫോണും ഉപയോഗിച്ച് സ്ത്രീശബ്ദത്തില്‍ ശാലുവുമായും ജയകുമാറുമായും പ്രതികള്‍ സൗഹൃദം സ്ഥാപിച്ചു. മൊബൈല്‍ ഫോണില്‍ പ്രത്യേക അപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താണ് സ്ത്രീശബ്ദത്തില്‍ സംസാരിച്ചത്. തുടര്‍ന്ന് മാടന്‍കോവിലിന് സമീപം വന്നാല്‍ നേരിട്ട് കാണാം എന്നുപറഞ്ഞ് വിശ്വസിപ്പിച്ച് അവിടേക്ക് വിളിച്ചുവരുത്തി. ഓട്ടോയില്‍ മാരകായുധങ്ങളുമായി കാത്തിരുന്ന പ്രതികള്‍ അവിടെ ബൈക്കിലത്തെിയ ശാലുവിനെയും ജയകുമാറിനെയും വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു. സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ ഷാഡോ പൊലീസ് നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. സിറ്റി പൊലീസ് കമീഷണര്‍ സ്പര്‍ജന്‍കുമാറിന്‍െറ നേതൃത്വത്തില്‍, കണ്‍ട്രോള്‍ റൂം അസി. കമീഷണര്‍ എ. പ്രമോദ്കുമാര്‍, കന്‍േറാണ്‍മെന്‍റ് അസി. കമീഷണര്‍ സൈബുദ്ദീന്‍, പേരൂര്‍ക്കട സി.ഐ പങ്കജാക്ഷന്‍, മണ്ണന്തല എസ്.ഐ അശ്വിനികുമാര്‍, സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ ഗിരീഷ്, രതീഷ്, ഷാഡോ പൊലീസ് ടീമംഗങ്ങള്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.