നെയ്യാറ്റിന്‍കര: വേനല്‍ കനത്തതോടെ നെയ്യാറില്‍ ജലനിരപ്പ് താഴ്ന്നു. ഇതോടെ നെയ്യാറിന്‍െറ തീരങ്ങളിലും സമീപപ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായി. ജല അതോറിറ്റി പൈപ്പുകളിലും വെള്ളമത്തെുന്നത് വല്ലപ്പോഴുമാണ്. ഇതിനാല്‍ കുടിവെള്ളത്തിനായി ജനം നേട്ടോട്ടമോടുന്ന സാഹചര്യമാണ്. മിക്ക വീടുകളിലും കിണറുകളില്‍ വെള്ളമില്ല. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് കാര്യക്ഷമമായ ഇടപെടല്‍ നടത്താന്‍ ജല അതോറിറ്റി തയറാവാത്തതില്‍ പ്രതിഷേധം ശക്തമാണ്. വേനല്‍മഴ ലഭിച്ചില്ളെങ്കില്‍ വരുംദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ മോശമാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗ്രാമപ്രദേശങ്ങളിലെ കുളങ്ങളധികവും വറ്റി വരണ്ടു. നീരുറവകളാവട്ടെ മിക്കയിടത്തും സംരക്ഷണമില്ലാതെ നശിക്കുന്നു. ജലക്ഷാമംമൂലം കാര്‍ഷികവിളകളും നാശത്തിന്‍െറ വക്കിലാണ്. നെയ്യാറിലെ ജലമാണ് കൃഷി ആവശ്യത്തിന് ഉപയോഗിച്ചിരുന്നത്. ആറ്റിന്‍െറ പലഭാഗങ്ങളിലും നീരൊഴുക്ക് നിലച്ച് മലിന്യങ്ങള്‍ കൂടിക്കിടക്കുകയാണ്. നെയ്യാറ്റിന്‍കര, ബാലരാമപുരം പ്രദേശങ്ങളില്‍ ഭൂഗര്‍ഭ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതിനാല്‍ മഴ പൊയ്താല്‍ പോലും കിണറുകള്‍ നിറയാറില്ല. ഈ പ്രദേശത്ത് കുഴല്‍കിണര്‍ കുഴിച്ചാലും വെള്ളം ലഭിക്കാത്ത സാഹചര്യമുണ്ട്. സര്‍ക്കാര്‍തലത്തില്‍ നെയ്യാറ്റിന്‍കര മേഖലയില്‍ ആവിഷ്കരിച്ച കുടിവെള്ളപദ്ധതികളെല്ലാം പ്രവര്‍ത്തനരഹിതമാണ്. ലക്ഷങ്ങള്‍ മുടക്കി നഗരസഭ, പഞ്ചായത്ത് പ്രദേശങ്ങളില്‍ നടപ്പാക്കിയ കുടിവെള്ള പദ്ധതികളും നോക്കുകുത്തിയായി തുടരുന്നു. വരുംദിവസങ്ങളില്‍ നെയ്യാറിലെ ജലനിരപ്പ് വീണ്ടും താഴുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍ . ഈ സാഹചര്യത്തില്‍ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ നടപടിസ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.