തിരുവനന്തപുരം: വിളപ്പില്‍ശാല മാലിന്യ സംസ്കരണ പ്ളാന്‍റ് മാറ്റി സ്ഥാപിക്കുന്നതിന് പുതിയ സ്ഥലം കണ്ടത്തൊന്‍ കോര്‍പറേഷന്‍ കര്‍മസമിതി രൂപവത്കരിച്ചു. സമിതിയുടെ ആദ്യയോഗം ഈമാസം14ന് കോര്‍പറേഷന്‍ ആസ്ഥാനത്ത് ചേരും. കേന്ദ്ര- സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രതിനിധി, പരിസ്ഥിതി പ്രവര്‍ത്തകര്‍, കോര്‍പറേഷന്‍ എന്‍ജിനീയറിങ് ആരോഗ്യ വിഭാഗം പ്രതിനിധികള്‍, കേരള സര്‍വകലാശാല എന്‍വയണ്‍മെന്‍റ് സ്റ്റഡീസ് വിഭാഗം പ്രഫസര്‍, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരടങ്ങുന്നതാണ് സമിതി. വിളപ്പില്‍ശാല പ്ളാന്‍റിലെ മാലിന്യം അവിടെനിന്ന് നീക്കം ചെയ്യുന്നതിനൊപ്പം പ്ളാന്‍റ് മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കണമെന്നുമായിരുന്നു ഹരിത ട്രൈബ്യൂണലിന്‍െറ ഉത്തരവ്. അതിനായി കര്‍മസമിതി രൂപവത്കരിച്ച് സ്ഥലം കണ്ടത്തെണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. വിളപ്പില്‍ശാല ചവര്‍ ഫാക്ടറി അടച്ചുപൂട്ടണമെന്ന ഹരിത ട്രൈബ്യൂണല്‍ വിധിയുണ്ടായത് 2015 സെപ്റ്റംബര്‍ 30നാണ്. വിധിക്കെതിരെ കോര്‍പറേഷന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജി തള്ളി ഹരിത ട്രൈബ്യൂണല്‍ വിധി ശരിവെച്ചിരുന്നു. അതിലാണ് ഈ നിബന്ധനകള്‍ കൂടി ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, വിധി വന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും പ്ളാന്‍റില്‍ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കംചെയ്യാന്‍ കോര്‍പറേഷന്‍ തയാറാകാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. കൂട്ടിയിട്ട മാലിന്യത്തില്‍നിന്ന് ഇപ്പോഴും ഊര്‍ന്നിറങ്ങുന്ന മലിനജലം ജലസ്രോതസ്സുകള്‍ മലിനമാക്കുകയാണെന്നും അത് പരിസരവാസികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും നാട്ടുകാര്‍ പരാതിപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കര്‍മസമിതി രൂപവത്കരിച്ച് മറ്റൊരു സ്ഥലം കണ്ടത്തൊന്‍ തീരുമാനിച്ചത്. 2000ത്തിലാണ് നഗരമാലിന്യം സംസ്കരിക്കാന്‍ നഗരസഭ വിളപ്പില്‍ശാല മാലിന്യ പ്ളാന്‍റ് ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ ജൈവ വളം നിര്‍മിക്കുന്ന സ്വകാര്യ കമ്പനിക്കായിരുന്നു നടത്തിപ്പ് ചുമതല. 2010 മുതല്‍ ഫാക്ടറി നിയന്ത്രണം പൂര്‍ണമായി കോര്‍പറേഷന്‍ ഏറ്റെടുത്തു. സംസ്കരണം പേരിന് മാത്രവും മാലിന്യം തള്ളല്‍ കുന്നോളമാകുകയും ചെയ്തതോടെ വിളപ്പില്‍ശാല എന്ന പ്രദേശംതന്നെ ദുഷിച്ചുതുടങ്ങി. ഇതിനെതിരെ ജനം സമരം ചെയ്യുകയും ഫാക്ടറി അടച്ചുപൂട്ടുകയുമായിരുന്നു. ഫാക്ടറിയിലേക്കുള്ള മാലിന്യനീക്കം നിലച്ചതോടെ നഗരം ദുര്‍ഗന്ധപൂരിതമായി. മാലിന്യപ്രശ്നത്തിന് ശാശ്വതപരിഹാരം കാണാനാകാതെ നഗരസഭ ഇപ്പോഴും ബുദ്ധിമുട്ടുകയാണ്. ഉറവിടത്തില്‍ മാലിന്യ സംസ്കരണ മാര്‍ഗങ്ങള്‍ പലതും പരീക്ഷിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. ‘എന്‍െറ നഗരം സുന്ദരനഗരം’ പദ്ധതിയെക്കുറിച്ച് നഗരസഭ വാതോരാതെ പറയുന്നുണ്ടെങ്കിലും അതും പലപ്രദമായില്ല. പ്ളാന്‍റ് പൂട്ടിയ സമയത്തുതന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബദല്‍ സംവിധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ നടത്തിയിരുന്നു. എന്നാല്‍, വിളപ്പില്‍ശാലയില്‍ ജനങ്ങള്‍ ഉയര്‍ത്തിയ പ്രതിഷേധം എല്ലാ സ്ഥലങ്ങളിലും പ്ളാന്‍റ് സ്ഥാപിക്കുന്നത് തടയാന്‍ പ്രദേശവാസികളെ പ്രേരിപ്പിച്ചു. തുടര്‍ന്ന് വീണ്ടും പ്ളാന്‍റ് സ്ഥാപിക്കുക എന്ന ലക്ഷ്യം ഉപേക്ഷിച്ച് അധികൃതര്‍ മറ്റു മാര്‍ഗങ്ങള്‍ തേടിയത്. എന്നാല്‍, വീണ്ടും പ്ളാന്‍റിനായി ഇടം കണ്ടത്തെുക എന്നത് എത്രത്തോളം ഫലപ്രദമാണെന്ന് കണ്ടറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.