വെള്ളറട: ‘വിശുദ്ധ കുരിശ് കരുണയുടെ പ്രതീകം’ സന്ദേശവുമായി 59ാമത് കുരിശുമല തീര്‍ഥാടനത്തിന് പ്രൗഢഗംഭീരമായ തുടക്കം. ഫാ. രതീഷ് മാര്‍ക്കോസിന്‍െറ നേതൃത്വത്തില്‍ പിയാത്തവന്ദനവും തുടര്‍ന്ന് സംഗീത ജപമാല, കുരിശിന്‍െറ വഴി, കുരിശിന്‍െറ നൊവേന, സങ്കീര്‍ത്തനപാരായണം, ഭക്തിഗാനമേള തുടങ്ങിയവയും നടന്നു. രാവിലെ 10 മണിയോടെ കുരിശുമല തീര്‍ഥാടന കമ്മിറ്റിയുടെയും കെ.സി.വൈ.എം നെയ്യാറ്റിന്‍കര രൂപതാ സമിതിയുടെയും നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര മെത്രാസന മന്ദിരത്തില്‍നിന്ന് കുരിശുമലയിലേക്കുള്ള തീര്‍ഥാടന പതാക പ്രയാണവും ഇരുചക്രവാഹന റാലിയും നടന്നു. ഉച്ചക്ക് രണ്ടിന് ആനപ്പാറ ഫാത്തിമമാതാ കുരിശടിയില്‍നിന്ന് വിവിധ സഭാ വിഭാഗങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ആരംഭിച്ച വര്‍ണശബളമായ പതാക പ്രദക്ഷിണം നാല് മണിയോടെ സംഗമവേദിയില്‍ എത്തി. നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ ഡോ. വിന്‍സെന്‍റ് സാമുവേല്‍ നിരവധി വൈദികരുടെയും അള്‍ത്താര ബാലകരുടെയും അകമ്പടിയോടെ സംഗമവേദിയിലെ ഗത്സമനിയില്‍ എത്തി തീര്‍ഥാടന പതാക ഉയര്‍ത്തി. തുടര്‍ന്ന് ഡീക്കന്‍ രാജേഷിന്‍െറ നേതൃത്വത്തില്‍ നെറുകയിലേക്ക് ദിവ്യജോതി പ്രയാണവും നടന്നു. വൈകീട്ട് അഞ്ചിന് സംഗമവേദിയില്‍ ഡോ. വിന്‍സെന്‍റ് സാമുവേലിന്‍െറ മുഖ്യകാര്‍മികത്വത്തില്‍ പ്രാരംഭ സമൂഹ ദിവ്യബലി അര്‍പ്പിച്ചു. നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ജി. ക്രിസ്തുദാസ്, കുരിശുമല ഡയറക്ടര്‍ ഡോ. വിന്‍സന്‍റ് കെ. പീറ്റര്‍ തുടങ്ങി 30ഓളം വൈദികര്‍ സഹകാര്‍മികരായി. 6.30ന് നെയ്യാറ്റിന്‍കര മെത്രാന്‍െറ അധ്യക്ഷതയില്‍ ഉദ്ഘാടനസമ്മേളനം നടന്നു. സ്പീക്കര്‍ എന്‍. ശക്തന്‍ ഉദ്ഘാടനം ചെയ്തു. കുരിശുമല ഡയറക്ടര്‍ ഡോ. വിന്‍സന്‍റ് കെ. പീറ്റര്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ‘കാറ്റാടിമലയിലെ കനകവിളക്ക്’ എന്ന നവീന വില്‍പ്പാട്ടും ഡിവോഷനല്‍ ഗാനമേള ആന്‍ഡ് ഫ്യൂഷനും അരങ്ങേറി. ആനപ്പാറ ഫാത്തിമമാതാ കുരിശടിയില്‍നിന്ന് കുരിശുമല സംഗമവേദിയിലേക്ക് നടത്തിയ സാംസ്കാരിക ഘോഷയാത്ര ചരിത്രം സൃഷ്ടിച്ചു. നിരവധി ഫ്ളോട്ടുകള്‍, വര്‍ണാലങ്കാരങ്ങള്‍, വിവിധ സഭാവിഭാഗങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നേതൃത്വം നല്‍കിയ തീര്‍ഥാടന പതാക പ്രയാണവും സാംസ്കാരിക ഘോഷയാത്രയും കാണികള്‍ക്ക് വിസ്മയമായി. കുരിശുമല ഡയറക്ടര്‍ ഡോ. വിന്‍സന്‍റ് കെ. പീറ്റര്‍, ജോ. ജനറല്‍ കണ്‍വീനര്‍മാരായ ഫാ. സാജന്‍ ആന്‍റണി, ഫാ. ഷൈജു ദാസ്, ഫാ. ജോസഫ് ഷാജി, ഫാ. മനോഹിയം സേവ്യര്‍, തീര്‍ഥാടന കമ്മിറ്റി അംഗങ്ങള്‍, കെ.സി.വൈ.എം നെയ്യാറ്റിന്‍കര രൂപതാ സമിതി എന്നിവര്‍ നേതൃത്വം നല്‍കി. സംഗമവേദിയിലത്തെിയ ഘോഷയാത്രയെ സംഘാടക സമിതി അംഗങ്ങള്‍ ചേര്‍ന്ന് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.