നെടുമങ്ങാട്: കുത്തിയോട്ട മഹോത്സവത്തിന് ഈത്തപ്പഴ കച്ചവടം നടത്താനത്തെിയ യുവാവിനെ പൊലീസ് മര്‍ദിച്ചതായി പരാതി. നെടുമങ്ങാട് പുലിപ്പാറ തേവരുകുഴി ലക്ഷംവീട് കോളനി സ്വദേശി ഷാനവാസിനെയാണ് (30) നെടുമങ്ങാട് എസ്.ഐയുടെ നേതൃത്വത്തില്‍ മര്‍ദിച്ചതായി പരാതി ഉയര്‍ന്നത്. ഇയാളെ കസ്റ്റഡിയില്‍ സൂക്ഷിച്ചശേഷം ജില്ലാ ആശുപത്രിയിലത്തെിക്കുകയായിരുന്നു. കച്ചവടത്തിന് നെടുമങ്ങാട് നഗരസഭയില്‍നിന്ന് നിയമാനുസൃതം ലൈസന്‍സെടുത്ത ഷാനവാസ് തിങ്കളാഴ്ച രാത്രി ബാങ്ക് ജങ്ഷനില്‍ സ്റ്റാള്‍ കെട്ടിക്കൊണ്ടുനില്‍ക്കുമ്പോഴാണ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ചിട്ടില്ളെന്നും ലൈസന്‍സ് എടുത്തിട്ടുണ്ടെന്നും പറഞ്ഞെങ്കിലും അവിടെവെച്ചും ജീപ്പിലിട്ടും മര്‍ദിച്ചതായി ആരോപണമുണ്ട്. തിങ്കളാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത ഷാനവാസിനെ ബുധനാഴ്ച രാവിലെവരെ അവശനിലയില്‍ സ്റ്റേഷനില്‍വെച്ചു. വൈദ്യപരിശോധനക്ക് വിധേയമാക്കുകയോ ബന്ധുക്കളെ അറിയിക്കുകയോ ചെയ്തില്ല. ബുധനാഴ്ച രാവിലെ ആരോഗ്യസ്ഥിതി വഷളായതിനെതുടര്‍ന്ന് 108 ആംബുലന്‍സില്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലത്തെിച്ച ശേഷം പൊലീസുകാര്‍ കടന്നുകളയുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. എസ്.ഐക്കും രണ്ടു പൊലീസുകാര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മനുഷ്യാവകാശ കമീഷനും പരാതി നല്‍കിയതായി ഷാനവാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.