ധീരജവാന് യാത്രാമൊഴിയോടെ നാട്ടുകാര്‍

ബാലരാമപുരം: ജവാന്‍െറ ചേതനയറ്റ ശരീരം വഹിച്ചുള്ള സി.ആര്‍.പി.എഫ് വാഹനത്തിന് മുന്നിലും പിന്നിലുമായി നൂറുകണക്കിന് നാട്ടുകാരും ജനപ്രതിനിധികളും ജവാന്മാരും അനുഗമിച്ചു. ബാലരാമപുരം സ്കൂളില്‍നിന്ന് ഒരു കിലോമീറ്ററോളം നടന്നുവേണം ലെജുവിന്‍െറ വീട്ടിലത്തൊന്‍. ആയിരത്തിലേറെ പേരാണ് ജവാന്‍െറ വീടിന് മുന്നില്‍ തടിച്ച് കൂടിയത്. ലെജുവിന്‍െറ മൃതദേഹത്തിനരികില്‍ പലരും വിങ്ങിപ്പൊട്ടി. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ജവാനോട് ആദരസൂചകമായി വിവിധ ഭാഗങ്ങളില്‍ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചു. മകന്‍െറ ചേതനയറ്റ ശരീരത്തിന് മുന്നില്‍ വിറങ്ങലിച്ച് മാതാവ് ബാലരാമപുരം: ഞായറാഴ്ച രാവിലെ 10 മണിയോടെ ലെജുവിന്‍െറ വീട്ടില്‍ മൃതദേഹം എത്തിയപ്പോഴേക്കും വീട്ടില്‍നിന്നും സമീപത്തുനിന്നും കൂട്ടനിലവിളി ഉയര്‍ന്നു. മകന്‍െറ മൃതദേഹം ഒരു നോക്ക് കാണാനത്തെിയ മാതാവ് സുലോചനയും സഹോദരിയും വിങ്ങിപ്പൊട്ടി തളര്‍ന്നുവീണു. ലെജുവിന്‍െറ വീടിന് സമീപത്തെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം ലെജുവിന്‍െറ മൃതദേഹം കണ്ടതോടെ വിങ്ങിപ്പൊട്ടി. എല്ലാവരോടും ഏറെ സ്നേഹത്തോടെ പെരുമാറിയിരുന്ന സൗമ്യനായ ലെജുവിനെക്കുറിച്ചാണ് കൂടിയവര്‍ക്കെല്ലാം പറയാനുള്ളത്. കുടുംബത്തിലെ ഏക ആണ്‍തരിയുടെ വിയോഗം താങ്ങാവുന്നതിലും അപ്പുറമായിരുന്നു മാതാവിന്. എല്ലാവരോടും വളരെ സ്നേഹത്തോടെ പെരുമാറുന്ന കുടുംബമാണ് ലെജുവിന്‍േറത്. പിതാവ് തെങ്ങില്‍നിന്ന് വീണുമരിക്കുന്നതും അയല്‍വാസിയെ സഹായിക്കുന്നതിനുവേണ്ടി തെങ്ങില്‍ കയറിയപ്പോഴാണ്. 46 ദിവസം പ്രായമായപ്പോഴാണ് പിതാവ് നെല്‍സന്‍ മരിക്കുന്നത്. ഛത്തിസ്ഗഢില്‍ മാവോവാദികളുടെ ഏറ്റുമുട്ടലില്‍ സഹപ്രവര്‍ത്തകന് വെടിയേറ്റപ്പോള്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ മവോവാദികളുമായി ഏറ്റുമുട്ടുമ്പോഴായിരുന്നു വെടിയേറ്റത്. അടുത്ത അവധിക്കത്തെുമ്പോള്‍ മണ്‍കട്ട കെട്ടിയ വീട് പുനര്‍നിര്‍മിക്കണമെന്നും അമ്മയെ മറ്റൊരു ജോലിക്കും വിടാതെ വീട്ടില്‍നിര്‍ത്തണമെന്നുമുള്ള ആഗ്രഹങ്ങള്‍ ബാക്കിയാക്കിയാണ് ലെജു യാത്രയായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.