വള്ളക്കടവ്: പാര്‍വതീപുത്തനാറിലെ പായല്‍ നീക്കം നിലച്ചതോടെ ലക്ഷങ്ങള്‍ മുടക്കി നടത്തിയ ഉദ്ഘാടനമാമാങ്കം പ്രഹസനമായി. നഗരത്തിലെ അഴുക്കുചാലായി മാറിയ പാര്‍വതീപുത്തനാറിന് പുതുജീവന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി 2015 മേയ് 14ന് ഉദ്ഘാടനം നിര്‍വഹിച്ച മൂന്നാറ്റ്മുക്ക് മുതല്‍ ആക്കുളം വരെയുള്ള നവീകരണമാണ് പ്രഖ്യാപനത്തിലൊതുങ്ങിയത്. ആറ്റില്‍ പായലും കുളവാഴകളും പടര്‍ന്ന് പന്തലിച്ച് പ്രദേശത്ത് പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്ന അവസ്ഥയാണ്. പുത്തനാര്‍ സംരക്ഷണത്തിനായി നാലേകാല്‍ കോടിയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ആറ്റിലെ മാലിന്യമെല്ലാം കോരിമാറ്റി വൃത്തിയാക്കാനെന്ന് പറഞ്ഞ്് പ്രഖ്യാപിച്ച പദ്ധതിയാണ് ഒരുവര്‍ഷം തികയാറായിട്ടും പ്രഖ്യാപനത്തിലും ചുവപ്പുനാടയിലും കുടുങ്ങിക്കിടക്കുന്നത്. ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തിട്ട് മാസങ്ങളായെങ്കിലും ആറ്റിലെ പായലൊന്നും ഇതുവരെയും നീങ്ങിയില്ല. പല തവണയായി കോടികളാണ് ആറിന്‍െറ ശുചീകരണത്തിന്‍െറ പേരില്‍ അധികൃതര്‍ പാഴാക്കുന്നത്. ഒഴുക്ക് വെള്ളമല്ളേ, പായല്‍ നീക്കിയാലും വീണ്ടും വരുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍, ഒരു തവണപോലും പായല്‍ നീക്കിയിട്ടില്ളെന്ന് നാട്ടുകാര്‍ പറയുന്നു. പുത്തനാറില്‍ ജീവഹാനിയുണ്ടാക്കുന്ന മാരക വിഷവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് ജലസേചനവകുപ്പിന് വേണ്ടി നാറ്റ്പാക് നടത്തിയ പഠനത്തില്‍ കണ്ടത്തെിയിരുന്നു. കാന്‍സറിന് കാരണമാകുന്ന നൈട്രേറ്റ്സ്, വയറിളക്കരോഗങ്ങള്‍ക്ക് കാരണമാകുന്ന ഇ-കോളി ബാക്ടീരിയ, ശരീരം ക്ഷയിച്ച് ബുദ്ധിയും വളര്‍ച്ചയും നശിക്കുന്ന രോഗങ്ങള്‍ക്ക് കാരണമാകുന്ന മാരകവസ്തുക്കള്‍ എന്നിവയുടെ അളവ് പുത്തനാറില്‍ വളരെ കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞതിന്‍െറ പശ്ചാത്തലത്തിലാണ് കഴിഞ്ഞവര്‍ഷം അടിയന്തരമായി പാര്‍വതീപുത്തനാര്‍ നവീകരിക്കാന്‍ തീരുമാനിച്ചത്. ഇതിന്‍െറ പശ്ചാത്തലത്തില്‍ ഉദ്ഘാടനവും നടന്നെങ്കിലും ഗുണഫലമൊന്നുമുണ്ടായില്ല. ആറ്റിലെ പായലും ചളിയും മാലിന്യവും മാറ്റാന്‍ 12 കോടി രൂപ പ്രഖ്യാപിച്ച പദ്ധതിയും ഇതുവരെയും വെളിച്ചം കാണാനാവാത്ത അവസ്ഥയാണ്. അന്ന് അനുവദിച്ച തുകയില്‍നിന്ന് 4.26 കോടി മാലിന്യം നീക്കുന്നതിനായി ആറ്റിന്‍കരയില്‍ സ്വീവേജ് സംവിധാനം എര്‍പ്പെടുത്താന്‍ ജല അതോറിറ്റിക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വേളി മുതല്‍ പൗണ്ട്കടവ് വരെയുള്ള ഭാഗം പരിസ്ഥിതി സൗഹൃദമാക്കാന്‍ 5.7 കോടിയും മൂന്നാറ്റുമുക്ക്-ആക്കുളം ഭാഗത്തിന് 1.27 കോടിയും കുന്നുമ്മല്‍ പ്രദേശത്തിന് 52.5 ലക്ഷവും അനുവദിച്ചതായി രേഖകള്‍ പറയുന്നുണ്ടെങ്കിലും ഒന്നും ഇതുവരെയും യാഥാര്‍ഥ്യമായിട്ടില്ല. പിന്നീട് നടന്നത് പായല്‍ വാരലിന്‍െറ പേരില്‍ മണല്‍ വാരലായിരുന്നു. പുത്തനാറില്‍നിന്ന് കോടികളുടെ മണല്‍ കടത്തിയതായി ആക്ഷേപം ഉയര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.