ചിറ നവീകരണം കടലാസിലൊതുങ്ങി; കോമല്ല ഏലാ വിസ്മൃതിയിലേക്ക്

കല്ലമ്പലം: ജലദൗര്‍ലഭ്യം മൂലം കൃഷി നശിച്ച കോമല്ല ഏലായുടെ ജലസേചനത്തിനും നാട്ടുകാര്‍ക്ക് ശുദ്ധജലമത്തെിക്കുന്നതിനും അധികൃതര്‍ പ്രഖ്യാപിച്ച നാറാണത്തുചിറയുടെ നവീകരണം നടപ്പായില്ല. കരവാരം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡിലെ കല്ലമ്പലം ടൗണിന് സമീപമുള്ള നാറാണത്തുചിറയുടെ നവീകരണത്തിന് ബി. സത്യന്‍ എം.എല്‍.എയുടെ വികസന ഫണ്ടില്‍ നിന്ന് 20 ലക്ഷം അനുവദിച്ചതായി പ്രഖ്യാപനം വന്നിട്ട് ഒരു വര്‍ഷം പിന്നിടുന്നു. തുക അനുവദിച്ചതായി ഫ്ളക്സുകള്‍ വെച്ച് പ്രചാരണം നടത്തിയതല്ലാതെ നവീകരണം ഇനിയും തുടങ്ങിയിട്ടില്ല. പതിറ്റാണ്ടുകളായി കോമല്ല ഏലായുടെ നെല്‍കൃഷി നാറാണത്തു ചിറയെ ആശ്രയിച്ചായിരുന്നു. വെള്ളമത്തെിക്കുന്നതിന് കാല്‍നൂറ്റാണ്ട് മുമ്പ് സ്ഥാപിച്ച പമ്പും അനുബന്ധ സൗകര്യവും നശിക്കുകയും ചിറ മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമാവുകയുമായിരുന്നു. ഒന്നര ഏക്കറോളം വിസ്തൃതിയുണ്ടായിരുന്ന കുളം കരയിടിച്ച് സ്വകാര്യവ്യക്തികള്‍ കൈയേറിയതോടെ വിസ്തീര്‍ണം പകുതിയായി കുറഞ്ഞു. ജനകീയാസൂത്രണത്തിന്‍െറ ഭാഗമായി 12 വര്‍ഷംമുമ്പ് എട്ടര ലക്ഷം രൂപ ചെലവഴിച്ച് സംരക്ഷണഭിത്തി കെട്ടിയെങ്കിലും കാലക്രമേണ കല്‍ക്കെട്ടുകളിടിഞ്ഞ് ചിറ നശിച്ചു. കുളം നവീകരിച്ച് കൃഷിക്ക് വെള്ളമത്തെിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ പ്രക്ഷോഭമാരംഭിച്ചതോടെയാണ് എം.എല്‍.എ ഫണ്ടില്‍നിന്ന് തുക അനുവദിച്ചത്. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ കോമല്ല ഏലായില്‍ കൃഷിയിറക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. വെള്ളം ലഭ്യമാക്കണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.