വിതുര: വാമനപുരം നദി കൈയേറി ഇറിഗേഷന്‍ വകുപ്പിന്‍െറ പാര്‍ശ്വഭിത്തി നിര്‍മാണം. പാലോട് പെരിങ്ങമ്മല വഴി വിതുരയിലേക്ക് പോകുന്ന റോഡില്‍ പൊന്നാംചുണ്ട് ചപ്പാത്ത് പാലത്തിനടുത്താണ് 35 ലക്ഷത്തോളം രൂപ ചെലവഴിച്ച് ഇറിഗേഷന്‍ വകുപ്പ് വാമനപുരം നദീതീരം സംരക്ഷിക്കാനെന്ന പേരില്‍ പാര്‍ശ്വഭിത്തി നിര്‍മിക്കുന്നത്. മഴക്കാലത്ത് വെള്ളം കുത്തിയൊലിക്കുന്ന നദിയിലേക്കിറക്കിയാണ് നിര്‍മാണപ്രവര്‍ത്തനം. ആറ്റ് പുറമ്പോക്ക് പോലും തിട്ടപ്പെടുത്താതെയുള്ള നിര്‍മാണം സ്വകാര്യവ്യക്തികളെ സഹായിക്കാനാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇറിഗേഷന്‍ വകുപ്പ് ആറ്റിങ്ങല്‍ സെക്ഷന്‍ ഓഫിസിനാണ് നിര്‍മാണച്ചുമതല. ജില്ലാ ഭരണകൂടത്തിന്‍െറ നിര്‍ദേശാനുസരണമാണ് പദ്ധതി നടപ്പാക്കുന്നതെന്ന് വകുപ്പ് ഉദ്യോഗസ്ഥരുടെ വാദം. റിവര്‍ മാനേജ്മെന്‍റ് ഫണ്ട് ഉപയോഗിച്ചാണ് പണി നടത്തുന്നത്. ഇതിന്‍െറ നിയന്ത്രണം ജില്ലാ കലക്ടര്‍ക്കാണത്രെ. പാര്‍ശ്വഭിത്തി നിര്‍മിച്ചശേഷം ബാക്കിയാവുന്ന പുറമ്പോക്കില്‍ മുളകള്‍ വെച്ചുപിടിപ്പിക്കുമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍, എത്രത്തോളമുണ്ടെന്ന് പ്രാഥമിക പരിശോധനപോലും നടത്തിയിട്ടില്ല. നദിയുടെ മറ്റ് ഭാഗങ്ങളിലുണ്ടാകുന്ന കരയിടിച്ചില്‍ നിര്‍മാണപ്രവര്‍ത്തനം നടക്കുന്ന ഭാഗത്തില്ളെന്നും നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.