തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച യുവാവിന്‍െറ ബന്ധുക്കള്‍ എത്തിയില്ല. കഴിഞ്ഞ ചൊവ്വാഴ്ച മെഡിക്കല്‍ കോളജിലെ പേ വാര്‍ഡ് കെട്ടിടത്തിന്‍െറ മൂന്നാംനിലയില്‍ നിന്നാണ് 40 വയസ്സ് തോന്നിക്കുന്നയാള്‍ ചാടിയത്. നീലനിറത്തിലുള്ള ഷര്‍ട്ടും കാവിമുണ്ടും ധരിച്ചിട്ടുണ്ട്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലോ (ഫോണ്‍: 04712443145) മെഡിക്കല്‍ കോളജ് പൊലീസ് സബ് ഇന്‍സ്പെക്ടറുമായോ (മൊബൈല്‍: 9497080001) ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.