കൊല്ലം: ബീച്ചില്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് തടവും പിഴയും ശിക്ഷ. കൊറ്റങ്കര പുനുക്കന്നൂര്‍ രേവതി ഭവനം ആമ്പല്ലൂര്‍ വടക്കേതില്‍ സോമന്‍െറ മകന്‍ അജിത്ത് (29) കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതി കരിക്കോട് പേരൂര്‍ തെമ്പ്രാത്തൊടിയില്‍ പുത്തന്‍വീട്ടില്‍ മുകേഷിനെ (24) അഞ്ചുവര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയും രണ്ടാം പ്രതി വെള്ളിമണ്‍ തൊടിയില്‍ മായാഭവനം വീട്ടില്‍ കുട്ടനെന്ന മണിക്കുട്ടനെ (32) നാലുവര്‍ഷം തടവിനും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മൂന്നാം അഡീഷനല്‍ സെഷന്‍സ് ജഡ്ജ് (വക്കഫ്) കെ.എസ്. ശരത്ചന്ദ്രനാണ് ശിക്ഷ വിധിച്ചത്. പിഴത്തുകയായ 1,50,000 രൂപ മരിച്ച അജിത്തിന്‍െറ മാതാവ് ദേവകിക്ക് നല്‍കാന്‍ ഉത്തരവായി. 2014 മാര്‍ച്ച് 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അജിത്തിനെ മുകേഷും മണിക്കുട്ടനും വീട്ടില്‍ നിന്ന് ബീച്ചിലേക്ക് ബൈക്കില്‍ വിളിച്ചുകൊണ്ടുപോയി. വൈകീട്ട് സംസാരത്തിനിടെ വാക്കേറ്റമുണ്ടായി ഇരുവരും ചേര്‍ന്ന് അജിത്തിനെ മര്‍ദിച്ച് ബീച്ചില്‍ ഉപേക്ഷിച്ച് പോയി. പിറ്റേദിവസം ബീച്ചിലെ ലൈഫ് ഗാര്‍ഡുമാരാണ് അവശനിലയില്‍ കിടന്ന അജിത്തിനെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ച് ജില്ലാ ആശുപത്രിയിലത്തെിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏപ്രില്‍ ഏഴിന് മരിച്ചു. കേസന്വേഷിച്ചത് ഈസ്റ്റ് സി.ഐയായിരുന്ന സുരേഷ് വി. നായരും പള്ളിത്തോട്ടം എസ്.ഐയായിരുന്ന സി. ദേവരാജനുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ ഗവ. പ്ളീഡറും പബ്ളിക് പ്രോസിക്യൂട്ടറുമായ എം. റംലത്ത് പിറയില്‍ കുന്നിക്കോട് കോടതിയില്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.