കാറ്റില്‍ തീരത്തടിഞ്ഞ കപ്പലില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് കളയാന്‍ തുടങ്ങി

ഇരവിപുരം: ശക്തമായ കാറ്റില്‍പ്പെട്ട് നങ്കൂരം തകര്‍ന്ന് ഇരവിപുരം തീരത്തടിച്ചുകയറിയ കപ്പലില്‍നിന്ന് പുറത്തേക്ക് വെള്ളം പമ്പ് ചെയ്ത് കളഞ്ഞു തുടങ്ങി. മുംബൈയില്‍നിന്ന് ഷിപ്പിങ് കമ്പനിയുടെ ജീവനക്കാരത്തെിയാണ് കപ്പലിനുള്ളില്‍ നാല് പുതിയ പമ്പ് സെറ്റുകള്‍ ഘടിപ്പിച്ച് വെള്ളം പമ്പ് ചെയ്ത് തുടങ്ങിയത്. ഇവിടെനിന്ന് കപ്പല്‍ ടഗ് ഉപയോഗിച്ച് വലിച്ചുമാറ്റി കൊണ്ടുപോകണമെങ്കില്‍ 80 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ ചെലവാകുമെന്നാണ് കപ്പലിന്‍െറ ഉടമകളായ മേഘാ ഡ്രഡ്ജിങ് കമ്പനി അധികൃതര്‍ പറയുന്നത്. കപ്പല്‍ വിട്ടുകിട്ടുന്നതിനായി തങ്ങള്‍ക്ക് കോടതി ഉത്തരവ് ലഭിച്ചിട്ടുണ്ടെന്നും തുറമുഖ വകുപ്പ് സെക്രട്ടറി തലസ്ഥാനത്തില്ലാത്തതിനാലാണ് തീരുമാനം വൈകുന്നതെന്നും കമ്പനി പ്രതിനിധി ഹിലാരി പറഞ്ഞു. അനുമതി കിട്ടിയാല്‍ അടുത്തുള്ള ഏതെങ്കിലും പോര്‍ട്ടില്‍നിന്ന് ടഗ് വരുത്തി കപ്പല്‍ മുംബൈയിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കപ്പലിന്‍െറ എന്‍ജിന്‍ തകരാറിലായതിനാല്‍ ഓടിച്ചുകൊണ്ടു പോകാന്‍ കഴിയില്ല. സോളാര്‍ വിളക്കുകള്‍ മാത്രമാണ് ഇപ്പോള്‍ കപ്പലിലുള്ളത്. ഇതിനിടെ കപ്പല്‍ മണ്ണില്‍ പുതഞ്ഞ് ഒരു വശം ചരിഞ്ഞനിലയിലാണ്. വെള്ളം പമ്പ് ചെയ്യുന്തോറും കപ്പലില്‍ വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.