മുന്നറിയിപ്പില്ലാതെ കുളത്തിലെ വെള്ളം തുറന്നുവിട്ടു; അഞ്ച് ഏക്കറോളം കൃഷി വെള്ളത്തില്‍

പാറശ്ശാല: മുന്നറിയിപ്പില്ലാതെ പഞ്ചായത്ത് അധികൃതര്‍ കുളത്തിലെ വെള്ളം തുറന്ന് വിട്ടതോടെ അഞ്ച് ഏക്കറോളം കൃഷിയിടങ്ങള്‍ വെള്ളത്തിലായി. പാറശ്ശാല പഞ്ചായത്തിലെ ചെറുവാരക്കോണം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന കാവുംകുളമാണ് കഴിഞ്ഞദിവസം രാവിലെ ശുചീകരണത്തിനും ബണ്ട് നിര്‍മാണത്തിനും വേണ്ടി തുറന്ന് വിട്ടത്. വെള്ളം കയറി സമീപത്തെ പാലറ ഏലയില്‍ കൃഷി പൂര്‍ണമായും വെള്ളത്തിനടിയിലായി. വാഴ, ചീര, വെള്ളരി, പയര്‍, മരച്ചീനി തുടങ്ങിയ കൃഷിക്കാരാണ് ദുരിതത്തിലായത്. കൃഷിയിടങ്ങളില്‍ വെള്ളംകെട്ടിക്കിടക്കുന്നതിനാല്‍ പച്ചക്കറികള്‍ പൂര്‍ണമായും നശിച്ചു. പ്രദേശത്തെ കര്‍ഷകര്‍ കൃഷി വകുപ്പ് അധികൃതര്‍ക്കും പഞ്ചായത്ത് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കര്‍ഷകര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.