ചൊവ്വര മുത്തൂറ്റ് കവര്‍ച്ചശ്രമം; തെളിവെടുപ്പ് നടത്തി

വിഴിഞ്ഞം: ചൊവ്വര മുത്തൂറ്റ് കവര്‍ച്ചശ്രമക്കേസിലെ പ്രതികളെ സ്ഥലത്തത്തെിച്ച് തെളിവെടുപ്പ് നടത്തി. ഗുജറാത്ത് പൊലീസില്‍നിന്ന് കോവളം പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ മൂന്ന് പ്രതികളില്‍ ഛത്തിസ്ഗഢ് സ്വദേശി വിജയ് ബാദി മണ്ഡല്‍ (26), പശ്ചിമ ബംഗാള്‍ മാള്‍ഡാ സ്വദേശി രാംഗോവിന്ദ് ലോത്താദി ചൗധരി (25) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് കസ്റ്റഡിയല്‍ വാങ്ങി തെളുവെടുപ്പ് നടത്തിയത്. മൂന്നാമനായ കോവളം മുത്തൂറ്റ് ബാങ്ക് കവര്‍ച്ചയിലെ പ്രതി മക്ലൂദിനെ (34) കോടതി റിമാന്‍ഡ് ചെയ്തു. നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ഇവരെ കവര്‍ച്ച ശ്രമം നടന്ന ചൊവ്വര മുത്തൂറ്റ് ബാങ്കിലത്തെിച്ച് തെളിവെടുപ്പ് നടത്തി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ പ്രതികള്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച രീതി വിവരിച്ചു. തിരുവല്ലത്തുനിന്ന് രാത്രി 12ഓടെ ഓട്ടോയിലാണ് ചൊവ്വരയിലത്തെിയത്. ജനല്‍ കമ്പികള്‍ മുറിച്ച് കെട്ടിടത്തിനകത്ത് കടന്നു. എന്നാല്‍, ലോക്കറിലെ ആന്‍റി തെഫ്റ്റ് ലോക്ക് വീണതോടെ മോഷണശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് ഗ്യാസ് കട്ടറും മറ്റ് ഉപകരണങ്ങളും കാര്‍ പോര്‍ച്ചില്‍ ഉപേക്ഷിച്ചശേഷം കടന്നുകളയുകയായിരുന്നു എന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍, ഈ സാധനങ്ങള്‍ സമീപത്തെ പുരയിടത്തില്‍നിന്നാണ് പൊലീസിന് ലഭിച്ചത്. ആറംഗ കവര്‍ച്ചസംഘത്തില്‍ തങ്ങള്‍ രണ്ടുപേര്‍ മാത്രമാണ് ബാങ്കിനുള്ളില്‍ കയറിയതെന്നും മറ്റുള്ളവര്‍ പുറത്തുനിന്നു എന്നുമാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ പോലെയാണ് പ്രതികള്‍ കവര്‍ച്ചശ്രമത്തെ കുറിച്ച് വിവരിക്കുന്നതെന്നും അതിനാല്‍ പ്രതികളെ വിശദമായി ചോദ്യംചെയ്യണമെന്നും വിഴിഞ്ഞം പൊലീസ് പറഞ്ഞു. ഇതില്‍ രാംഗോവിന്ദ് ലോത്താദിക്ക് കോവളം മുത്തൂറ്റ് ബാങ്ക് കവര്‍ച്ചയിലും പങ്കുണ്ട്. മൂന്നാഴ്ച മുമ്പ് ഗുജറാത്തിലെ പാര്‍ഡി പൊലീസാണ് ഒരു ബാങ്ക് കവര്‍ച്ചക്കേസുമായി ബന്ധപ്പെട്ട് പത്തംഗ സംഘത്തെ പിടികൂടിയത്. വിശദമായ ചോദ്യംചെയ്യലില്‍ കോവളം, വിഴിഞ്ഞം മുത്തൂറ്റ് ബാങ്കുകളിലെ കവര്‍ച്ചക്കേസുകളിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞിരുന്നു. തുടര്‍ന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കോവളം എസ്.ഐ ശശിധരന്‍പിള്ളയുടെ നേതൃത്വത്തിലെ സംഘം ഗുജറാത്തില്‍ എത്തി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.