സദാചാര പൊലീസ് ചമഞ്ഞ് അക്രമം; 12 പേര്‍ക്കെതിരെ കേസ്

വിഴിഞ്ഞം: സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 12 പേര്‍ക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തു. ഞായാറാഴ്ച രാവിലെ ആഴിമലക്ക് സമീപമാണ് സംഭവം. പാറപ്പുറത്തിരുന്ന് സംസാരിക്കുകയായിരുന്ന യുവതിയെയും ബന്ധുവായ യുവാവിനെയും ആവാടുതുറ സ്വദേശികളായ 12 പേര്‍ സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ചു എന്നാണ് പരാതി. ആയുധം ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിക്കല്‍, സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിക്കല്‍, സദാചാര പൊലീസ് ചമയല്‍ എന്നിങ്ങനെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞവര്‍ഷം ഇതേ സ്ഥലത്ത് പാറക്കൂട്ടങ്ങള്‍ക്ക് മുകളില്‍നിന്നും സെല്‍ഫി എടുക്കവേ സഹപാഠികളായ യുവാവും യുവതിയും തിരയില്‍ പെട്ട് കടലില്‍ വീണ് മരിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം സ്ഥലത്ത് എത്തുന്നവരോട് നാട്ടുകാര്‍ അപായ മുന്നറിയിപ്പ് നല്‍കുന്നത് പതിവാണ്. അത്തരത്തില്‍ അപകടകരമായ പാറക്കൂട്ടങ്ങള്‍ക്ക് മുകളില്‍ ദുരൂഹസാഹചര്യത്തില്‍ ഇരുവരെയും കണ്ടതിനാലാണ് നാട്ടുകാര്‍ ചോദ്യം ചെയ്തതെന്ന് പ്രദേശവാസികള്‍ പറയുന്നു. പൊലീസിനോട് തങ്ങള്‍ ബന്ധുക്കളാണെന്നും വിവാഹനിശ്ചയം കഴിഞ്ഞു എന്നുമാണ് പരാതികാരായ യുവാവും യുവതിയും പറഞ്ഞത്. അന്വേഷണത്തില്‍ ഇത് ശരിയാണെന്ന് കണ്ടത്തെിയതായും പ്രതികള്‍ക്കായുള്ള അന്വേഷണം നടക്കുന്നതായും വിഴിഞ്ഞം പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.