വായന നമ്മളെ സ്വപ്നം കാണാന്‍ പഠിപ്പിക്കുന്നു –ബെന്യാമിന്‍

കൊല്ലം: സ്വപ്നങ്ങളുടെ ബാക്കിപത്രമാണ് ജീവിതമെന്നും വായന നമ്മെ സ്വപ്നം കാണാന്‍ പഠിപ്പിക്കുന്നുവെന്നും സാഹിത്യകാരന്‍ ബെന്യാമിന്‍ പറഞ്ഞു. പട്ടത്താനം ഗവ. എസ്.എന്‍.ഡി.പി യു.പി സ്കൂളിലെ വായനവാരാഘോഷവും പുസ്തകപ്രദര്‍ശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നല്ല സ്വപ്നങ്ങള്‍ കാണാന്‍ കഴിയണമെങ്കില്‍ നല്ല വായന വേണം. വായന മനസ്സിനെ ഉണര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒന്നുമുതല്‍ ഏഴുവരെ ക്ളാസുകളില്‍ ആരംഭിച്ച വായനക്കൂട്ടങ്ങളുടെ ഉദ്ഘാടനം പ്രഫ. ലീല മേരി കോശി നിര്‍വഹിച്ചു. അധ്യാപക-രക്ഷാകര്‍തൃ സമിതി അധ്യക്ഷന്‍ വി. അനിലാല്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ ആര്‍. രാധാകൃഷ്ണന്‍, സീനിയര്‍ അധ്യാപിക ടി.എസ്. സുഷമാദേവി, ഇന്ദു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.